ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലായ് 29 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:വടക്കേ അമേരിക്കയിലെയും ,കാനഡയിലെയും നായർ സമുദായാംഗങ്ങളുടെ കൂട്ടായ്‍മയുടെ കേരളത്തിൽ വച്ചുള്ള ഒന്നാം അമേരിക്കൻ നായർ സംഗമം ജൂലായ് 29 ന് തിരുവനന്തപുരത്ത് റെസിഡൻസി ടവർ ഹാളിൽ വച്ച് നടക്കുമെന്ന് സംഗമം ചെയർമാൻ ശ്രീ രാജേഷ് നായർ അറിയിച്ചു.അമേരിക്കയിലെ എല്ലാ പ്രമുഖ നായർ സമുദായ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.

വടക്കേ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി സാംസ്കാരികമായും ,സമുദായികമായും സംഘടിക്കപ്പെട്ട നായർ കുടുംബങ്ങളുടെ ഒന്നിച്ചു ചേരൽ ഒരു ചരിത്ര സംഭവം ആക്കാനാണ് സംഘടക സമിതിയുടെ തീരുമാനം.നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായർ, ന്യൂ യോർക്ക് നായർ ബെനിവാലന്റ് അസോസിയേഷൻ പ്രസിഡന്റ് കരുണാകൻ പിള്ള, മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ള, നായർ അസോസിയേഷൻ ഓഫ് ചിക്കാഗോ മുൻ പ്രെസിടെന്റും എൻ.എസ്സ്.എസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എൻ.സി. നായർ, എൻ.എസ്സ്.എസ്സ് കാനഡ എക്സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്‌സി നായർ മഹാമണ്ഡലം സ്ഥാപകനും ചെയർമാനുമായ മാധവൻ നായർ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി .സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്.

Newsimg1_10030382-696x271

ജൂലൈ 29 നു രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന കാര്യപരിപാടികൾ ഉച്ച വരെ തുടരും.തുടർന്ന് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അതിനു ശേഷം വൈകുന്നേരം അഞ്ചുമണി വരെ അമേരിക്കയിലെയും കാനഡയിലെയും കലാകാരന്മാരും കേരളത്തിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. ഇതോടൊപ്പം തന്നെ ബിസിനസ് കോൺഫറൻസ്, നായർ സംഘടനാ പ്രവർത്തന അവലോകനങ്ങൾ, ചർച്ചകൾ എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരത്തെ സമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായർ സമുദായ നേതാക്കളോടൊപ്പം കേരത്തിലെ വിശിഷ്ട വ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങൾക്ക് കേരളത്തിലെ എൻ എസ് എസ് കരയോഗങ്ങളുമായി സഹകരിച്ചു കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും ഉദ്‌ഘാടനവും ഈ സംഗമത്തിൽ വച്ച് നടക്കും.പ്രധാനമായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠന സഹായം,രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കുള്ള സഹായമടക്കം നിരവധി സഹായ പദ്ധതികൾക്ക് ഈ സംഗമത്തിൽ രൂപം നൽകും.അമേരിക്കയിലും,കാനഡയിലുമുള്ള എല്ലാ സമുദായാംഗങ്ങൾക്കും ഈ പദ്ധതിയുമായി സഹകരിക്കാം .

ഏഴു മണിമുതൽ സുപ്രസിദ്ധ കലാകാരൻമാർ നയിക്കുന്ന മെഗാഷോയിൽ കോമഡി ഷോയും ഗാനമേളയും ഉണ്ടായിരിക്കും. മെഗാഷോയ്ക് സമാന്തരമായി സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും വിദേശ വിഭവങ്ങളും ചേർന്ന ഡിന്നർ ഉണ്ടായിരിക്കുന്നതാണ്.

എയർ ഇന്ത്യ, എമിറേറ്റ്സ് എന്നീ വിമാന കമ്പനികൾ അമേരിക്കൻ നായർ സംഗമത്തിൽ എത്തിച്ചേരുന്നതിന് അമേരിക്കയിലും കാനഡയിലും നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വൻപിച്ച വിലക്കുറവിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങളും അമേരിക്കൻ നായർ സംഗമത്തിന്റെ വിശദാംശങ്ങളും www.nairsangamam.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

408 203 1087,

+91 471 381 0481

info@nairsangamam.com