പുലിക്കോട്ടില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഡാളസില്‍ എത്തുന്നു

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 30-ന് വെള്ളിയാഴ്ച ഡാളസില്‍ എത്തുന്നു. പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പത്താമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് എത്തുന്ന മെത്രാപ്പോലീത്ത ഇടവക വികാരി റവ.ഫാ. ബിനു മാത്യൂസ്, അസി. വികാരി റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍, ട്രസ്റ്റി ബിജോയി ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ജൂണ്‍ 30-ന് വെള്ളിയാഴ്ചയും, ജൂലൈ ഒന്നാംതീയതി ശനിയാഴ്ചയും വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, ഗാനശുശ്രൂഷയും, സുവിശേഷ പ്രസംഗവും നടക്കും. ജൂലൈ രണ്ടിന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരത്തിനും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും മെത്രാപ്പോലീത്ത നേതൃത്വം നല്കും.

ശ്ശൈഹിക വാഴ്‌വ്, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വളരെ ചുരുങ്ങിയ കാലംകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ശ്രദ്ധേയനായ മെത്രാപ്പോലീത്തയുടെ വചന പ്രഘോഷണത്തിലും, ആരാധനയിലും പങ്കെടുക്കാനായി ഏവരേയും ക്ഷണിച്ചുകൊള്ളുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ബിനു മാത്യൂസ് (210 687 6192), അസി. വികാരി റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍ (469 951 2250), ട്രസ്റ്റി ബിജോയി ഉമ്മന്‍ (214 491 0406), സെക്രട്ടറി മറിയ മാത്യു (469 656 8030).