ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്.

തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്‌ലി ജോര്‍ജ് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ- ചെയര്‍മാന്‍) എന്നിവരും ഏക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാന്‍ലി കളരിക്കമുറി, രഞ്ചന്‍ ഏബ്രഹാം, അച്ചന്‍കുഞ്ഞ് മാത്യു, ആന്റോ കവലയ്ക്കല്‍, ബിജി സി. മാണി, ജോസ് മണക്കാട്ട്, സാം ജോര്‍ജ്, ഷിനു രാജപ്പന്‍ എന്നിവരും നേതൃത്വം നല്കുന്നു.

റീജിയണല്‍ യുവജനോത്സവത്തില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വിജയികള്‍ 2018 ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ അരങ്ങേറുന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ മറ്റു റീജിയനില്‍ നിന്നുള്ളവരുമായി മത്സരിക്കുകയും ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്നവരില്‍ നിന്ന് കലാപ്രതിഭയേയും, കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും. ഈ യുവജനോത്സവം വിജയമാക്കുവാന്‍ ഷിക്കാഗോയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ ഫോമ ഷിക്കാഗോ റീജിയന്‍ ഭാരവാഹികളായ ബിജി ഫിലിപ്പ് ഇടാട്ട് (റീജിയന്‍ വൈസ് പ്രസിഡന്റ്), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (റീജിയന്‍ സെക്രട്ടറി), ജോണ്‍ പാട്ടപ്പതി (ട്രഷറര്‍) എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ