പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ്ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍

ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഓപ്പണ്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്നു . അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നും കാന ഡയില്‍നിന്നും വളരെയധികം ടീമുകള്‍പങ്കെടുക്കുന്ന ഈമത്സരത്തിന്റെ മൊത്തം െ്രെപസ്മണി 1500 ഡോളര്‍ ആണ്. ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം നേടുന്ന വര്‍ക്ക് പ്രവീണ്‍വറുഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുംസമ്മാനിക്കും . രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് സണ്ണി ഈരോലിക്കല്‍സ്‌പോണ്‍ സര്‍ചെയ്യ്യുന്ന തോമസ് ഈരോലിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും .

ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങള്‍കൂടാതെ, വനിതകള്‍, ജൂനിയേര്‍സ് (15 താഴെ), സീനിയര്‍സ് (50 മുകളില്‍), മിക്‌സഡ്എന്നിങ്ങനെ നാലുവിഭാഗങ്ങളില്‍കൂടെ മത്സരങ്ങള്‍ ഉണ്ടാകും ഓപ്പണ്‍മത്സരങ്ങള്‍ക്ക് ആദ്യംപേര്രജിസ്റ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ പങ്കെടുക്കാം . ആയതിനാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്രയൂം നേരത്തെര ജിസ്റ്റര്‍ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു ചിക്കാഗോമലയാളി അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ www.chicagomalayaleeassociation.org യില്‍ ഓണ്‍ലൈന്‍ ആയിരജിസ്റ്റര്‍ചെയ്യാനും പണംഅടക്കാനും സൗകര്യം ഉണ്ടായിരിക്കും . ഓഗസ്റ്റ് 19 രാവിലെ 7 30 (CST )\paÕc§Äjmw_ÀKnepÅEgret Badminton ( 1251 Basswood Rd, Schaumburg, IL 60173) ) നില്‍ ആരംഭിക്കുന്നതായിരിക്കും

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന മറ്റൊരുജനകീയ സംരംഭം ആയ ഈബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്നേതൃത്വംനല്‍കുവാന്‍ ടോമിഅമ്പേനാട്ട് (കണ്‍വീനര്‍), (630 992 1500) ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954) , ജസ്റ്റിന്‍ മാണിപറമ്പില്‍ (630 544 0353) എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിരൂപീകരിച്ചതായി പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മികണിയാലിയും അറിയിച്ചു.

ബോര്‍ഡ് അംഗങ്ങളായ, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്തു , ഷാബു മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ . ജേക്കബ് മാത്യു പുറയംപള്ളി, ജോഷി വള്ളിക്കളം, ജോസ്സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ്പുല്ലാപ്പള്ളില്‍ , ഷിബുമുളയാനിക്കുന്നേല്‍ , സ്റ്റാന്‍ലിമാത്യൂ , സിബിള്‍ ഫിലിപ്പ്, ജോഷി മാത്യുപുത്തൂരാന്‍, സണ്ണി മൂക്കേട്ട്, മനു നൈനാന്‍ , സഖറിയചേലക്കല്‍, ബിജി സി മാണിഎന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു

ഇവരെക്കൂടാതെ, ഈമത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ വിവിധ ബാഡ്മിന്റണ്‍ ക്ല ബ്കളുടെയും മറ്റുസാമൂഹികസംഘടനകളുടെയും പ ിന്തുണ കൂടി ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രോത്സാഹജനകം ആണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Newsimg2_69919215