നടിയുടെ പീഡന ദൃശ്യങ്ങൾ പകർത്തിയെ മെമ്മറി കാർഡ് പൊലീസിന് കിട്ടിയെന്ന് സൂചന; ഫോൺ അമേരിക്കയ്ക്ക് കടത്തിയാതായി സംശയം

നടിയുടെ പീഡന ദൃശ്യങ്ങൾ പകർത്തിയെ മെമ്മറി കാർഡ് പൊലീസിന് കിട്ടിയെന്ന് സൂചന. ഒളിവിലായ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽനിന്ന് മെമ്മറി കാർഡ് കണ്ടെത്തിയതായാണ് വിവരം. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്. എന്നാൽ നിലവിൽ മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ മൊഴി. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാർഡ്.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നാണ് സുനിയുടെ മൊഴി. പ്രതീക്ഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും. ഇതിനുശേഷമായിരിക്കും ഇയാളെ ചോദ്യം ചെയ്യുക. പ്രതീഷിന്റെ അറസ്റ്റ് അനിവാര്യമാണെമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ രാജു ജോസഫ് കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് .രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യുകയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതീഷ് ചാക്കോ എവിടെയാണെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസിലെ നിർണായക തെളിവായ ഫോൺ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ അമേരിക്കയ്ക്ക് കടത്തിയതായി പൊലീസ് സംശയിക്കുന്നു എന്നു റിപ്പോർട്ട്. വിദേശത്തു നിന്നു ദൃശ്യങ്ങൾ അപ്പ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപ് ഷോയുമായി നാദിർഷയും,ദിലീപും കാവ്യാ മാധവനുമൊക്കെ കഴിഞ്ഞ മാസം അമേരിക്കയിൽ ഉണ്ടായിരുന്നു.കൂടാതെ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ വിദേശത്തേയ്ക്കു കടന്ന ദിലീപിന്റെ സുഹൃത്തുക്കളെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവർ എല്ലാം ഏതു സാഹചര്യത്തിലാണു വിദേശത്തേയ്ക്കു പോയത് എന്നും അന്വേഷിക്കും. ഫോൺ വിദേശത്തേയ്ക്കു കടത്തി എന്നതു കൊണ്ടാകാം ദിലീപ് ഇത്രയധികം ആത്മവിശ്വാസം പ്രകടിപ്പിച്ചത് എന്നു പൊലീസ് പറയുന്നു.

അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്. എന്നാൽ നിലവിൽ മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ മൊഴി. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാർഡ്.
എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോറൻസിക് പരിശോധനയിൽ നഷ്ടപ്പെട്ട ദൃശ്യങ്ങൾ വീണ്ടെടുക്കാനായാൽ അത് നിർണ്ണായകമാകും. ഞായറാഴ്ചയാണ് കൊച്ചിയിൽ അഭിഭാഷകനായ രാജു ജോസഫിനെയാണ് ആലുവ പൊലീസ് ക്ലബിൽ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയാനാണ് രാജു ജോസഫിനെ ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതിനിടയിൽ ഇന്ന് അന്യോഷണ സംഘം നടി ആക്രമിക്കപ്പെട്ട കേസിൽ നടനും എംഎൽഎയുമായ മുകേഷ്, നടൻ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.എം എൽ എ ഹോസ്റ്റലിൽ എത്തിയാണ് ഇരുവരുടെയും മൊഴികളെടുത്തത്.
അൻവർ സാദത്തിന്റേയും പിടി തോമസ് എംഎൽഎയുടേയും മൊഴി രേഖപ്പെടുത്താനാണ് ആദ്യം പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും മുകേഷിന്റെ മൊഴികൂടി എടുക്കാൻ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. മുകേഷിന്റെ മുൻഡ്രൈവർ കൂടിയായ പൾസർ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷിൽ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചത്.

നടൻ ദിലീപുമായി അൻവർ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പൊലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎൽഎയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പൾസർ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അൻവർ സാദത്തിൽ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്.സംഭവദിവസം ആക്രമണം കഴിഞ്ഞ ശേഷം പൾസർ സുനിയും സംഘവും നടിയെ ഉപേക്ഷിച്ചത് സംവിധായകൻ ലാലിന്റെ വീട്ടിലായിരുന്നു. ലാൽ വിവരമറിയിച്ച പ്രകാരം ഇവിടെ ആദ്യമെത്തിയവരിൽ ഒരാളായ തൃക്കാക്കര എംഎൽഎ പി ടി തോമസിൽ നിന്നും അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കുന്നുണ്ട്.