ജീവന്‍ കൊടുത്ത് ഫത്തീം ശബാബ് രക്ഷിച്ചത് കൂട്ടുകാരുടെ ജീവന്‍

പാനൂര്‍: റോഡില്‍ വീണ വൈദ്യുതി കമ്പി മാറ്റുമ്പോള്‍ തന്റെ ജീവന്‍ പോവുമെന്ന് കരുതിയിട്ടുണ്ടാവില്ല ഫത്തീന്‍ ശബാബ് എന്ന വിദ്യാര്‍ത്ഥി. ഇന്നലെ കാലത്താണ് കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് നടന്ന് പോവുമ്പോള്‍ വഴിയില്‍ വൈദ്യുതി കമ്പി കണ്ടത്.

ഞാന്‍ നീക്കം ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് ഒരു കടലാസ് കൊണ്ട് കമ്പി പിടിച്ച് മാറ്റാന്‍ ശ്രമിച്ചത്. പിടിച്ച ഉടനെ തന്നെ ഷോക്കടിക്കുകയും മരിക്കുകയും ചെയ്തു.
ആ കമ്പി ശബാബ് നീക്കിയില്ലായിരുന്നങ്കില്‍ കൂട്ടുകാരെല്ലാം അത്യാഹിതത്തില്‍ പെടുമായിരുന്നു.

പെരിങ്ങത്തൂര്‍ എന്‍ എ എം ഹയന്‍ സെക്കന്ററ്റിസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫത്തീം ശബാബ്. ഇന്നലെ കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങി ബസിലാണ് സ്‌കൂളിനടുത്ത് ഇറങ്ങിയത്.
ബി എസ് എന്‍ എല്‍ ഓഫീസിന് സമീപത്ത് കൂടെ കൂട്ടുകാരുമൊത്ത് നടന്ന് സ്‌കൂളിലേക്ക് പോവുന്നതിനിടെയാണ് വഴിയില്‍ കമ്പി പൊട്ടിവീണത് കണ്ടതും മാറ്റാന്‍ ശ്രമിച്ചതും.

ഇന്നലെ കാലത്ത് ലൈന്‍ പൊട്ടിയത് പെരിങ്ങത്തൂര്‍ ഇലക്ട്രിസിറ്റി ഓഫിസില്‍ അറിയിച്ചങ്കിലും അവര്‍ വൈദ്യുതി ഓഫാക്കിയില്ലെന്ന് പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതന്ന് നാട്ടുകാരും ആരോപിച്ചു.
രാവിലെ 9 നായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിഷേധവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെരിങ്ങത്തൂര്‍ ടൗണിലെ റോഡ് ഉപരോധിച്ചു. ഇലക്ട്രിസിറ്റി ഓഫിസിന് നേരെ നാട്ടുകാര്‍ അക്രമം നടത്തി. കലക്ടര്‍ വരണമെന്നാവശ്യപെട്ട് രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചത്.

പിന്നിട് ഡപ്യൂട്ടി കലക്ടറും തലശ്ശേരി ഡിവൈഎസ്പിയും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. പെരിങ്ങത്തൂര്‍ ഇലക്ട്രിസിറ്റി ഓഫിസിലെ മൂന്ന് ജീവനക്കാരെ സസ്പന്റ് ചെയ്തതോടെ കുട്ടികള്‍ പിരിഞ് പോയി. ഓവര്‍സിയര്‍ പി പ്രമോദ്, ലൈന്‍മാന്‍മാരായ എം.ടി കെ മനോജ്.പി അജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
മൃതദേഹം ചൊക്ലി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പിന്നിട് തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷംമൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നിട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ എലാങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി പത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പുലര്‍ച്ചെ വൈദ്യുതി ലൈന്‍ പൊട്ടി വീണത് പെരിങ്ങത്തൂര്‍ ഇലക്ട്രിസിറ്റി അധിക്യതരെ അറീയിച്ചിട്ടും എത്താന്‍ വൈകിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ദാവൂദ്-സാബിറ ദമ്പതികളുടെ മകനാണ് മരിച്ച ഫത്തീന്‍ശബാബ്.
സഹോദരങ്ങള്‍: ഫര്‍സീന (ബിരുദ വിദ്യാര്‍ത്ഥിനി അല്‍ ഫലാഹ് ഇസ്ലാമിക്ക് കോളേജ് പെരിങ്ങാടി), ഫൈസാന്‍(വിദ്യാര്‍ത്ഥി, എലാങ്കോട് സെന്‍ട്രല്‍ എല്‍.പി സ്‌ക്കൂള്‍) ശിഫ മെഹറിന്‍.

സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം പെരിങ്ങത്തൂര്‍ സംസ്ഥാന പാത ഉപരോധിച്ചു.

സ്ഥലത്തെത്തിയ ഡപ്യൂട്ടി തഹസില്‍ദാരും തലശ്ശേരി ഡി.വൈ.എസ്.പി.യും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സസ്‌പെന്റ് ചെയ്തതായി അറിയിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.