വിൻസെന്റിനെതിരായ നടപടിയിൽ അതൃപ്തി: ഉമ്മൻ ചാണ്ടി യോഗം ബഹിഷ്‌കരിച്ചു

കോവളം എംഎൽഎ എം വിൻസെന്റിനെതിരായ നടപടിയിൽ പ്രതിഷേധിക്ക് ഉമ്മൻ ചാണ്ടി കെപിസിസി യോഗം ബഹിഷ്‌കരിച്ചു. എംഎൽഎയ്‌ക്കെതിരെ ലൈംഗീക പീഡന ആരോപണം ഉയർന്നതിന് പിന്നാലെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചത്. പീഡന ആരോപണം ഉയർന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ എം വിൻസെന്റിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതും കെപിസിസി പദവിയിൽനിന്ന് ഒഴിവാക്കുന്നതും. ഇന്ന് ചേർന്ന കെപിസിസി യോഗത്തിൽ എം വിൻസെന്റ് പ്രശ്‌നം ചർച്ച ചെയ്യണ്ട എന്ന നിലപാടാണ് പ്രസിഡന്റ് എം എം ഹസൻ സ്വീകരിച്ചത്. എന്നാൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും മുന്നോട്ട് വെച്ചത്.