ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി

നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് നീട്ടിയത്. ഇന്നാണ് ദിലീപിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞത്. വീഡിയോ കോൺഫറൻസിങ്ങ് വഴി ഹാജരാക്കിയാണ് റിമാൻഡ് നീട്ടിയത്. ദിലീപിന്റെ ജാമ്യം നിഷേധിച്ചതിന് പിന്നാലെ നേരിട്ട് ഹാജരാക്കുന്നതിന്റെ ബുദ്ധിമുട്ട് പോലീസ് കോടതിയെ അറിയിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കാനുള്ള വഴി തേടിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടിയത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് താരം. അതിനുള്ള നിയമോപദേശം തേടിയെന്നാണ് ലഭിക്കുന്ന വിവരം.