പാർട്ടിയിൽ പാഴ്‌ച്ചെടികൾ വളരാൻ ശ്രമിച്ചെന്ന് കുമ്മനം ഇത്തിൾക്കണ്ണികളെ പിഴുതെറിയുമെന്ന് പ്രഖ്യാപനം

പാർട്ടിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നതായി കുമ്മനം രാജശേഖരൻ. മെഡിക്കൽ കോളജ് വിവാദത്തിൽ സംഭവിച്ചത് അഴിമതിയല്ല മറിച്ച് സാമ്പത്തിക ക്രമക്കേടിനുള്ള ശ്രമമാണ്. അഴിമതിക്ക് പിന്നിൽ ഏത് ഉന്നതനായാലും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. പാർട്ടിയിൽ പാഴ്‌ച്ചെടികൾ വളരാൻ ശ്രമിച്ചെന്നത് സത്യമാണ്. പാർട്ടിക്ക് ദോഷം ചെയ്യുന്ന ഇത്തിൾക്കണ്ണികളെ പിഴുതെറിയും. തെരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേടെന്ന ആരോപണം ഗൂഢലക്ഷ്യത്തോടെ?യെന്നും കത്തിൽ കുമ്മനം. പാർട്ടി പ്രവർത്തകർക്ക് അയച്ച കത്തിലാണ് കുമ്മനം മെഡിക്കൽ കോഴ വിവാദം ഉൾപ്പെടെയഉള്ള വിഷയങ്ങളെ പരാമർശിക്കുന്നത്.