പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാഴ്ചവെച്ച അമ്മയ്ക്കും ബലാല്‍സംഗം ചെയ്ത കാമുകനും മരണംവരെ കഠിന തടവ്

പ്രതി അലിയാര്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ തൃശ്ശൂര്‍ ടൗണിലുളള ലോഡ്ജില്‍ കാമുകന് ബലാല്‍ംഗം ചെയ്യാന്‍ സൗകര്യം ചെയ്ത ‘അമ്മ’യ്ക്കും കാമുകനുംപോക്‌സോ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം മരണം വരെ കഠിനതടവിനും 10,000/രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.

കോതമംഗലം നെല്ലിക്കുഴി ് ഇരുമലപ്പടി ആട്ടയം അലിയാര്‍ (52)ക്കാണ് ശിക്ഷ.പ്രേരണ കുറ്റത്തിനാണ് പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ശിക്ഷ.പിഴ സംഖ്യ പീഡിപ്പിക്കപ്പെട്ടകുട്ടികള്‍ക്ക് നല്‍കണം.കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും മൂന്നു ലക്ഷം രൂപ നല്‍കണം. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.17 വയസ്സുള്ള മൂത്തമകളുടെ കേസ്സിലാണ് വിധി. രണ്ടാമത്തെ മകളുടെ കേസ്സ് നടന്നുകൊണ്ടിരിക്കുന്നു.

2015 ആഗസ്റ്റില്‍ ഓണം അവധിക്ക്‌സ്‌കൂള്‍ പൂട്ടിയപ്പോള്‍ 17 വയസ്സുളള മൂത്ത മകളെ നാട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതിനായി അമ്മയും 12 വയസ്സുളള ഇളയ മകളും 5 വയസ്സുളള മകനും കൂടി സ്‌കൂളില്‍ എത്തി മൂത്ത മകളെയും കൂട്ടി തൃശ്ശൂരില്‍ എത്തിയപ്പോള്‍ അമ്മയുമായി മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചതനുസരിച്ച് രഹസ്യബന്ധമുണ്ടായിരുന്ന അമ്മയുടെ കാമുകന്‍ തൃശ്ശൂരില്‍ എത്തിലോഡ്ജില്‍ അലിയാര്‍ മുറിയെടുത്തു.

പ്രതി അലിയാര്‍ കുട്ടികളുടെ അമ്മയുടെ ഒത്താശയോടെ 12 ഉം 17 ഉം വയസ്സുളള ടി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു. പീഡനശേഷം കുട്ടികളുടെ നഗ്‌നഫോട്ടോകളും പ്രതി എടുത്തു.മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇതെന്ന് പ്രോസിക്യൂഷന്‍ചൂണ്ടിക്കാട്ടി.
മൂത്ത പെണ്‍കുട്ടിക്ക് പൂര്‍ണ്ണമാനസിക വളര്‍ച്ചയില്ല. സംഭവത്തെ തുടര്‍ന്ന് പ്രതി മുങ്ങി. കുട്ടികളുടെ മാനസികനില തകരാറാലായി.സ്‌കൂളില്‍ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് വിവരം പുറത്തായത്. ഈസ്റ്റ് പോലീസ് കാമുകനെയും അമ്മയെയും അറസ്റ്റ് ചെയ്തു.

മനഃസാക്ഷിയെ ഞെട്ടിച്ച കേസ്സില്‍ ലഭിച്ചത്
ബലാല്‍സംഗത്തിന്റെ പരമാവധി ശിക്ഷ

തൃശൂര്‍: ബലാല്‍സംഗം ചെയ്യുന്നതിനുവേണ്ടി മക്കളെ കാമുകനെ ഏല്‍പ്പിച്ചു . അതിനാല്‍ തന്നെ ഒന്നാം പ്രതി അലിയാര്‍ക്ക് എതിരെയുളള ബലാല്‍സംഗത്തിന് അമ്മയും ശിക്ഷാര്‍ഹയാണെന്ന് കോടതി കണ്ടെത്തി. ഇത്രയും നിഷ്ഠൂരവും, പൈശാചികവും നീചവുമായ പ്രവൃത്തി ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല.

പ്രതികള്‍ക്കു നല്‍കുന്ന ശിക്ഷ സമൂഹത്തിന് ഒരു പാഠമാകണം.
എല്ലാ മാനുഷിക മൂല്യങ്ങളെയും തകര്‍ക്കുന്നതാകയാല്‍ പ്രതികള്‍ പരമാവധി ശിക്ഷക്കര്‍ഹരാണെന്നും നരാധമനായ കാമുകന്റെ പ്രവര്‍ത്തി തടയുന്നതിനുളള ബാധ്യത അമ്മയ്ക്ക് ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ല എന്നും പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചുവെന്ന് കോടതി കണ്ടെത്തി.

അമ്മയെയും കാമുകനെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാല്‍സംഗത്തിനുളള 376-ാം വകുപ്പു പ്രകാരം ഒരേ ശിക്ഷ തന്നെ നല്‍കണമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാല്‍സംഗത്തിന്റെ പരമാവധി ശിക്ഷയായ മരണംവരെ കഠിനതടവ് രണ്ടു പ്രതികള്‍ക്കും നല്‍കണമെന്നും ഇരയ്ക്ക് പരമാവധി നഷ്ടപരിഹാരം സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് ഉത്തരവുണ്ടാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.സജീവാണ് അന്വേഷണം നടത്തി യത്..

ഈ കേസിലെ ഇരയായ മൂത്ത പെണ്‍കുട്ടിയുടെ അനുജത്തിയായ12 വയസ്സുളള രണ്ടാമത്തെ പെണ്‍കുട്ടി ഇരയായിട്ടുളള കേസിന്റെ വിചാരണയും പോക്‌സോ കോടതിയില്‍ നടന്നുവരുന്നു.

അപ്രകാരം രണ്ട് ഇരകളുടെ കേസും പ്രത്യേകം പ്രത്യേകം രണ്ടു കേസുകളായിട്ടാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് അടക്കം 17 സാക്ഷികളെയും 34 രേഖകളും നഗ്‌നഫോട്ടോകള്‍ പകര്‍ത്തിയ സിം, മെമ്മറി കാര്‍ഡ്,
മൊബൈല്‍ ഫോണ്‍ അടക്കമുളള മൂന്ന് തൊണ്ടിമുതലുകള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കി.
മെഡിക്കല്‍ പരിശോധനയില്‍ ഇര മൃഗീയമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍ മൊഴി നല്‍കി.