ഒന്നാം അമേരിക്കൻ നായർ സംഗമത്തിന് പ്രൗഢഗംഭീരമായ തുടക്കം

തിരുവനന്തപുരം:അമേരിക്കയിലെ ഇരുപത്തിഅയ്യായിരത്തിലധികം വരുന്ന നായർ കുടുംബാങ്ങങ്ങളുടെ ആദ്യത്തെ കേരളാസംഗമത്തിന്‌ പ്രൗഢ ഗംഭീരമായ തുടക്കം. തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ സംഗമം ചെയർമാൻ രാജേഷ് നായർ നിലവിളക്കു കൊളുത്തി ഔദ്യോഗികമായി തുടക്കം കുറിച്ചു.

നായർ അസോസിയേഷൻ ഓഫ് ചിക്കാഗോ മുൻ പ്രസിഡന്‍റ് എൻ.എസ്സ്.എസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എൻ.സി. നായർ , രമേശ് നായർ, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സുന്ദർദാസ്, രാജി നായർ,സ്മിത നായർ തുടങ്ങിയവർ തിരി തെളിച്ചു.

അതിനു ശേഷം നടന്ന ബിസിനസ് സബ്മിറ്റിൽ ഇന്ത്യൻ ബാങ്ക് സോണൽ ചെയർമാൻ സുന്ദർദാസ് മുഖ്യ പ്രഭാഷണം നടത്തി.ഇൻഡ്യയിൽ ഇപ്പോൾ ഉണ്ടായ സാമ്പത്തിക മാറ്റം പ്രവാസിമലയാളികൾക്ക് ഇന്ത്യയിലും,കേരളത്തിലും ഇൻവസ്റ്റ് നടത്തുവാൻ പറ്റുന്ന സാഹചര്യമാണെന്നു അദ്ദേഹം പറഞ്ഞു.അമേരിക്കയിൽ എത്തി ബിസിനസ് രംഗത്തേക്ക് കടന്നതിന്റെയും, വിജയത്തിന്റെയും കഥകൾ വിശദീകരിച്ചു.
1969 ൽ അമേരിക്കയിലെത്തി ബിസിനസ് തുടങ്ങിയത്തിന്റെയും വിജയത്തിന്റെയും കഥകൾ വിശദീകരിച്ചു.

നോട്ട് നിരോധനം നടന്നതിന് ശേഷം ഉണ്ടായ സാമ്പത്തിക മാറ്റവും,അതിന്റെ ഗുണദോഷങ്ങളെ കുറിച്ചു ഇന്ത്യൻ ബാങ്ക് പ്രതിനിധി സുരേഷ് കുമാർ വിശദീകരിച്ചു.മിനി നായർ അറ്ലാന്റ ,ആർദ്ര നായർ,രൂപാ നായർ എന്നിവർ എംസി മാരായി പ്രവർത്തിച്ചു.കേണൽ രമേശ് നായർ സ്വാഗതവും മിനി നായർ നന്ദിയും പറഞ്ഞു