തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തി; സംസ്ഥാനത്ത് ഹര്‍ത്താല്‍

    തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടു. ആർഎസ്എസ് കാര്യവാഹക് രാജേഷാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. വെട്ടേറ്റ് കൈയറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം നഗരഭാഗങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന ആർഎസ്എസ്- സിപിഎം സംഘർഷം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.

    ഇതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് ഗുരുതരമായി വെട്ടേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.

    രാജേഷിന്റെ ഇടത്തെ കൈയ്ക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റിരുന്നു ആദ്യം രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

    കഴിഞ്ഞ ദിവസം സിപിഐഎം ബിജെപി സംഘര്‍ഷമുണ്ടായിരുന്നെങ്കിലും ഈ മേഖലയില്‍ സമാധാനാന്തരീക്ഷമായിരുന്നു.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

    കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബിനീഷ് കോടിയേരിയുടെ വീടിനു നേരേയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുമാണ് ആക്രമണമുണ്ടായത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം.

    വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. പുലര്‍ച്ചെ 3 മണിയോടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്. അക്രമികള്‍ ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. നേരത്തെ ഐ പി ബിനുവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാപക അക്രമം അരങ്ങേറിയതെന്നാണ് കരുതപ്പെടുന്നത്. ആറ്റുകാല്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് കലാപമായി വളര്‍ന്നത്.