വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ പരിഗണിക്കും. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ജാമ്യഹരജിയില്‍ വാദം നടക്കേണ്ടതായിരുന്നു. എന്നാല്‍ കേസ് പരിഗണിക്കേണ്ട കോടതി അവധി ആയതിനാല്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.