സിസ്റ്റര്‍ അഭയയുടെ മാതാവ് ലീലാമ്മ തോമസ് അന്തരിച്ചു

വെളിയന്നൂര്‍: അരീക്കര ഐക്കരക്കുന്നേല്‍ പരേതനായ എം.തോമസിന്റെ ഭാര്യയും സിസ്റ്റര്‍ അഭയയുടെ മാതാവുമായ ലീലാമ്മ തോമസ്(68) നിര്യാതയായി.
അസുഖബാധിതയായിരുന്ന ലീലാമ്മയെ ഞായറായ്ച്ച വൈകിട്ട് ഏഴരയോടെ താമരക്കാടുള്ള വീട്ടില്‍ നിന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന വഴിയായിരുന്നു മരണം. മൃതദേഹം എം.യു.എം ആശുപത്രി മോര്‍ച്ചറിയില്‍.
ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കഴിഞ്ഞ ജൂലായ് 24 ന് ഭര്‍ത്താവ് തോമസ് മരിച്ചിരുന്നു. മകന്‍: ബിജു(ദുബായ്). മരുമകള്‍ :നോബി.സംസ്‌ക്കാരം പിന്നീട്.