തിരിച്ച് വരവ്  അസാധ്യം – പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശനായ ജയരാജൻ

മന്ത്രിസഭയിലെ അഴിച്ചുപണി പ്രതീക്ഷ നഷ്ട്ടപ്പെട്ട് ഇ പി ജയരാജൻ

പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്ത് ആറുമാസത്തിനുള്ളിൽ വൻ അഴിച്ചുപണിയാണ് ഇന്നു നടന്നത്.
ബന്ധു നിയമന വിവാദത്തെതുടർന്ന്  മന്ത്രി സഭയിൽ നിന്നും പുറത്ത് പോകേണ്ടിവന്ന ഇ പി ജയരാജന് ആരോപണങ്ങളിൽ നിന്നും മോചിതനായി മന്ത്രി സഭയിൽ തിരികെയെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു.കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ക്ക് അനുകൂല നിലപാടായിരുന്നു കേന്ദ്ര കമ്മിറ്റിക്കും ഉണ്ടായിരുന്നത് .ഈ തീരുമാനം ഏതാണ്ട് അട്ടിമറിക്കപ്പെട്ടുവെന്നാണ് കരുതാൻ  .സംസ്ഥാന സമിതിയോഗത്തിൽ നിന്നും ഇ പി ജയരാജൻ   വിട്ടു നിന്നു പാർട്ടി തീരുമാനത്തിൽ അസംതൃപ്തനാണെന്നാണ്   സൂചന.
പാർട്ടിയിൽ സീനിയറും കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ അടക്കമുള്ള നേതാക്കളെ മറികടന്നുകൊണ്ടാണ് സുപ്രധാന വകുപ്പായ വ്യവസായം എ സി മൊയ്തീനെ ഏൽപ്പിച്ചത് .പാർലമെൻ്ററി രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച സുരേഷ്ക്കുറുപ്പ് ,രാ‍ജു എബ്രഹാം എന്നീവരെ  മറികടന്നുകൊണ്ടാണ് മന്ത്രിസഭയിൽ അഴിച്ചുപണിയും വകുപ്പ് മാറ്റവും നടന്നത് .
മന്ത്രി എന്ന നിലയിൽ കഴിഞ്ഞ ആറുമാസത്തെ മികച്ച പ്രകടനം മൊയ്തീനെ  വ്യവസായിക വകുപ്പീലേക്ക്  പരിഗണിക്കുന്നതിന്   അനുകൂല ഘടകമായി.