ദിലീപിന്റെ ആദ്യഭാര്യ അമ്മാവന്റെ മകള്‍: മഞ്ജുവാര്യര്‍ രണ്ടാം ഭാര്യം; 23 ാം വയസ്സിലെ വിവാഹം അതീവ രഹസ്യമായി

ദിലീപിന്‍െറ ആദ്യവിവാഹ രഹസ്യങ്ങളും തേടി പോലീസ്.  മഞ്ജു വാരിയർക്കും മുമ്പേ ദീലിപ് മറ്റൊരു വിവാഹം ചെയ്തതായാണ് പോലീസിന് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അമ്മാവന്‍റ മകളായ യുവതിയുമായി നടന്ന വിവാഹത്തിന്റെ രേഖകൾ പൊലീസ് ശേഖരിക്കുന്നു. വിവാഹത്തിൽ സന്നിഹിതരായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തി. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത് ജൂലൈയിലാണ്. ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണിൽ വിളിച്ചിരുന്നു. വിവാഹം നടന്ന തീയതിയെക്കുറിച്ചായിരുന്നു അന്വേഷണസംഘത്തിന് അറിയേണ്ടിയിരുന്നത്.

സിനിമയില്‍ സഹസംവിധായകനായിരുന്ന കാലത്താണ് ഈ വിവാഹം എന്നാണ് പോലീസ് കരുതുന്നത്. ആലുവ ദേശം സബ്റജിസ്ട്രാർ ഒാഫിസിൽ വച്ചാണ് വിവാഹം കഴിച്ചത്. ഇതിന് അന്ന് സിനിമയിൽ ഒപ്പമുണ്ടായിരുന്ന ചിലരായിരുന്നു സാക്ഷികൾ. ഇവരിൽ ചിലരുടെ മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് മഞ്ജുവുമായുള്ള വിവാഹത്തിന് സാഹചര്യമൊരുങ്ങിയപ്പോൾ ആദ്യവിവാഹം ഒഴിവാക്കാൻ ബന്ധുക്കൾ തന്നെ മധ്യസ്ഥത നിന്നെന്നായിരുന്നു വിവരം. ഈ യുവതി ഇപ്പോൾ ഗൾഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.

ദിലീപിന്റെ മൂന്നാംവിവാഹമാണ് കാവ്യയുടേതെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാവിലെ മുതല്‍ ഏവരും ആകാംക്ഷയിലാണ്. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ സമര്‍ഥമായി ഉപയോഗിച്ച ദിലീപിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ തെളിയുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

ദിലീപിന്‍െറ ആദ്യവിവാഹത്തെക്കുറിച്ച് ദിലീപിന്‍െറ ആദ്യകാല സഹപ്രവര്‍ത്തകന്‍ രാഷ്ട്രദീപികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ് –

മിമിക്രി താരമായി കരിയര്‍ ആരംഭിച്ച സമയത്താണ് ദിലീപ് എന്ന ഗോപാലകൃഷ്ണനെ ഞാന്‍ കാണുന്നത്. ഇന്നത്തെ പോലെയൊന്നുമല്ല. വണ്ണംകുറഞ്ഞ് നേര്‍ത്ത ഒരു മനുഷ്യന്‍. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നതിനാല്‍ ആരും ഇഷ്ടപ്പെട്ടുപോകും. ഞങ്ങളുടെ ട്രൂപ്പില്‍ അയാള്‍ ചേരുന്നത് ആയിടയ്ക്കാണ്. അന്ന് ആലുവയ്ക്കടുത്തുള്ള സ്ഥലങ്ങളില്‍ പരിപാടിക്കു പോകുമ്പോള്‍ ഒരു പെണ്‍കുട്ടി ദിലീപിനെ കാണാനെത്തിയിരുന്നു.

ഒരുദിവസം അവന്‍ (ദിലീപ്) ഞങ്ങള്‍ക്ക് ആ പെണ്‍കുട്ടിയെ പരിചയപ്പെടുത്തി. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്. നല്ല ഐശ്വര്യമുള്ള കുട്ടിയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആലുവയിലെ ഏതോ രജിസ്റ്റര്‍ ഓഫീസില്‍വച്ച് അവര്‍ വിവാഹിതരായെന്ന് കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞു. പിന്നീട് പരിപാടിക്കുവന്നപ്പോള്‍ ആലുവ ദേശത്ത് വാടകവീട് എടുത്തെന്ന് അവന്‍ പറയുകയും ചെയ്തു. ആ സമയങ്ങളില്‍ സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലാണെന്ന് ഇടയ്ക്കിടെ ദിലീപ് പറയാറുണ്ടായിരുന്നു. ഇതിനിടെ അവന്‍ സഹസംവിധായകനായി. തൊട്ടുപിന്നാലെ സൈന്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്ത് തങ്ങള്‍ വേര്‍പിരിഞ്ഞതായി പറഞ്ഞു. കാരണമെന്തെന്ന് ഞാന്‍ ചോദിച്ചതുമില്ല. അവന്‍ പറഞ്ഞതുമില്ല. ആ വിവാഹത്തെക്കുറിച്ച് മിമിക്രി രംഗത്ത് അന്നുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം.

ദിലീപുമായുള്ള വേര്‍പിരിയലിനുശേഷം ആ പെണ്‍കുട്ടി വേറേ കല്യാണം കഴിച്ചെന്ന് പിന്നീടറിഞ്ഞു. ഒരിക്കല്‍ ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ ഭര്‍ത്താവുമൊത്തു യാത്ര ചെയ്തിരുന്ന ആ പെണ്‍കുട്ടിയെ അവന്‍ കാണിച്ചുതരികയും ചെയ്തു. ആ പെണ്‍കുട്ടി ഇപ്പോള്‍ ദുബായിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സല്ലാപത്തിലൂടെ ദിലീപിന്റെ രാശി തെളിയുകയും ചെയ്തു.