അമ്മയില്‍ നേതൃമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്‌

മലയാള സിനിമാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ‘അമ്മ’യുടെ നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണമെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’യിൽ നേതൃമാറ്റം വേണ്ട. അങ്ങനെ താൻ ആവശ്യപ്പെട്ടിട്ടുമില്ല. അത്തരം വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്‌റ്റിലായതിനെ കുറിച്ച് പ്രതികരിക്കാൻ പൃഥ്വിരാജ് തയ്യാറായില്ല.