ജീന്‍പോള്‍ ലാലിനെതിരായ കേസ്: ക്രിമിനല്‍ കുറ്റം , ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്

യുവസംവിധായകന്‍ ജീന്‍പോള്‍ ലാല്‍നെതിരായ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ്. ബോഡി ഡബിളിങ്ങും അശ്‌ളീല സംഭഷണവും ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നു പരാതികാരിയായ നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഹണിബീ 2 സിനിമയില്‍ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും അശ്‌ളീല സംഭാഷണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടി
പരാതി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.