അത് എന്റെ മാത്രം തെറ്റ്: പൃഥ്വിരാജ്‌

സാമൂഹിക മാധ്യമങ്ങളില്‍ തന്‍െറ നിലപാടുകള്‍ക്ക് വന്‍ പിന്തുണ ലഭിക്കുമ്പോഴും അതിലെ ഇംഗ്ലീഷ് ഭാഷയുടെ കടുപ്പത്തിന്‍െറ പേരില്‍ ട്രോളന്‍മാരുടെ ഇരയാകാറുള്ള നടനാണ് പൃഥ്വിരാജ്.  പലപ്പോഴും താരം ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. താരത്തിന്റെ ഇംഗ്ലീഷാണ് അതിന് കാരണം. കടുകട്ടിയായ ഇംഗ്ലീഷുകള്‍ തങ്ങള്‍ക്ക് മനസിലാകാത്തതിന്റെ ദേഷ്യം ട്രോളുകളിലൂടെയാണ് പലരും പ്രകടിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്കിലെ താരത്തിന്റെ പോസ്റ്റുകളാണ് ട്രോളന്‍മാര്‍ ആയുധമാക്കുന്നത്. പോസ്റ്റിലെ പലവാക്കുകളും ആര്‍ക്കും മനസിലാകാറില്ല. എത്ര ട്രോളിയാലും തന്റെ ഇംഗ്ലീഷിന്റെ സ്റ്റാന്റേഡ് കുറയ്ക്കാന്‍ താരം തയ്യാറാവുകയുമില്ല. കൂടുതല്‍ കടുകട്ടിയായ വാക്കുകളുമായാകും അടുത്ത പോസ്റ്റ് ഇടുക.

അതേസമയം, തന്നെ ട്രോളുന്നവരോട് താരത്തിന് ചിലത് പറയാനുണ്ട്. ട്രോളുകളെ താന്‍ ഇഷ്ടപ്പെടുന്നതായി പൃഥ്വി വ്യക്തമാക്കി. ഞാന്‍ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ട്രോളുകള്‍ ഉണ്ടാകട്ടെ. പല ട്രോളുകളും വളരെ ക്രിയേറ്റീവായാണ് ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോവുന്നുവെങ്കില്‍ അത് എന്റെ ഭാഷയുടെ പ്രശ്‌നമാണ്. അത് എന്റെ തെറ്റായാണ് ഞാന്‍ കാണുന്നത്. എന്തായാലും പല ട്രോളുകളും ഞാന്‍ വളരെയധികം ആസ്വദിക്കാറുണ്ട്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

[fbvideo link=”https://www.facebook.com/filmcompanion/videos/1283818325074786/” width=”500″ height=”400″ onlyvideo=”1″]