അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി: ടി.വി അനുപമ ആലപ്പുഴ കളക്ടര്‍

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.

ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.

ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു.

ടി.വി.അനുപമയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.

കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട്  കളക്ടറായി സുരേഷ് ബാബുവിനേയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.