ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി ഉത്തരവിറങ്ങി

ദേവസ്വം ബോര്‍ഡ് റെക്കോര്‍ഡുകളില്‍ ശബരിമല ശ്രീധര്‍മ്മ ശാസതാക്ഷേത്രം എന്നത് മാറ്റി ശബരിമല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്നാക്കിമാറ്റിക്കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.
ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തെ വര്‍ഷങ്ങളായി ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രം എന്നാണ് ദേവസ്വം റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴില്‍ ധാരാളം ധര്‍മ്മശാസ്താക്ഷേത്രങ്ങളുണ്ട് എന്നാല്‍ ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രം, അയ്യപ്പസ്വാമി ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിച്ച ക്ഷേത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ശ്രീ അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തിലെ ഏക സ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തന്‍മാര്‍ അയ്യപ്പനെക്കാണാന്‍ എല്ലാവര്‍ഷവും എത്തുന്നത്. അതുകൊണ്ടാണ് ദേവസ്വംബോര്‍ഡിന്റെ റെക്കോര്‍ഡുകളില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നതുമാറ്റി ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.utharav-jpeg