ലോണ്‍ എടുത്തവര്‍ക്ക് ഇനി ജപ്തിയെ പേടിക്കേണ്ട: വീടും കൃഷിസ്ഥലവും ജപ്തിയില്‍നിന്ന് ഒഴിവാക്കാന്‍ ഭേദഗതി

തിരുവനന്തപുരം: വായ്പയ്ക്ക് ഈടു നല്‍കിയ വീടും കൃഷിസ്ഥലവും ജപ്തിയില്‍നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അഞ്ചുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് ഇളവ് ബാധകമാവുക. ഭേദഗതി നിലവില്‍ വരുന്നതോടെ ഗ്രാമങ്ങളില്‍ ഒരേക്കര്‍ വരെയുള്ള കൃഷിസ്ഥലങ്ങള്‍ ജപ്തിയില്‍ നിന്ന് ഒഴിവാക്കപ്പെടും.

നഗരങ്ങളില്‍ അമ്പത് സെന്റ് വരെയുള്ള കൃഷിയിടങ്ങളാണ് ഒഴിവാക്കപ്പെടുക. ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളും ഭേദഗതി നിലവില്‍ വരുന്നതോടെ ജപ്തിയില്‍ നിന്ന് ഒഴിവാക്കപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ