സൗദിയില്‍ വീണ്ടും തൊഴില്‍ പരിഷ്‌കരണം; പ്രവൃത്തി പരിചയമില്ലാത്തവര്‍ക്ക് വിസ നല്‍കില്ല

ജിദ്ദ: വിദേശ എഞ്ചിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിയതിന് പിന്നാലെ വീണ്ടും തൊഴില്‍ മേഖലയില്‍ പരിഷ്‌കരണവുമായി സൗദി. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് വിസ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

സൗദി എഞ്ചിനീയര്‍ കൗണ്‍സില്‍ തൊഴില്‍ പരീക്ഷയും നടത്തും. പ്രവൃത്തി പരിചയമില്ലാത്ത വിദേശ എഞ്ചിനീയര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവെക്കാനാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ തിരുമാനം.

Also Read: ധബോല്‍ക്കറും പന്‍സാരെയും കൊല്ലപ്പെട്ടത് സമാനമായ രീതിയില്‍; നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി

നേരത്തെ ഒരു വിദേശ എഞ്ചിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും തൊഴില്‍ പരീക്ഷയും അഭിമുഖവും നിര്‍ബന്ധമായിരുന്നു.

സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുവാനാണ് സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലിന്റെയും മന്ത്രിസഭയുടെയും പുതിയ തീരുമാനം. ഇത് നടപ്പിലാകുന്നതോടെ മലയാളികളടക്കമുള്ള നിരവധി തൊഴില്‍ സാധ്യത തുലാസിലാകും.