ഉന്നിനെ സഹായിച്ചു; 12 ചൈനീസ് , റഷ്യൻ കമ്പനികൾക്ക് യു.എസ് വിലക്ക്

വാഷിംഗ്ടൻ: ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ സഹായിക്കുന്നതിനെ തുടർന്ന് ഉത്തര കൊറിയയുമായി സഹകരിക്കുന്ന 12 റഷ്യൻ, ചൈനീസ് കമ്പനികൾക്ക് യു.എസ് വിലക്കേർപ്പെടുത്തി. തീരുമാനത്തിൽ ചൈന അതൃപ്‌തി രേഖപ്പെടുത്തി. വിലക്ക് ഏർപ്പെടുത്തിയ കമ്പനികളുമായി അമേരിക്കൻ പൗരന്മാർക്കോ കമ്പനികൾക്കോ സഹകരിച്ചു പ്രവർത്തിക്കാനാവില്ല.

ആഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസാക്കിയ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് യു.എസിന്റെ വിദശീകരണം. ഉത്തര കൊറിയയെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നു യു.എസ് പറഞ്ഞു.

ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള യു.എൻ പ്രമേയത്തിന് ശേഷം യു.എസ് യാതൊരു തരത്തിലും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സൺ വ്യക്തമാക്കി. ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.