ഗ്രീനിച്ച് സര്‍വകലാശാലയുടെ എം.ടെക്. ഒന്നാം റാങ്ക് മലയാളിക്ക്

ദുബായ്: ഇംഗ്ലണ്ടിലെ ഗ്രീനിച്ച് സര്‍വകലാശാലയുടെ എം. ടെക്. കംപ്യൂട്ടര്‍ സിസ്റ്റംസ് ആന്‍ഡ് സോഫ്റ്റ്്വേര്‍ എന്‍ജിനീയറിങ്ങില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ഒന്നാം റാങ്ക്. യു.എ.ഇ.യിലെ പ്രവാസി മലയാളിയും എറണാകുളത്തുകാരിയുമായ ജിബി റാവുത്തറാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ജൂണ്‍ 2017 ബാച്ചില്‍ ഒന്നാംക്ലാസ് ഓണേഴ്‌സ് ബഹുമതിയോടെയാണ് ഇവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

ഗള്‍ഫിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെയും കെയര്‍ കിഡ്‌സ് ബ്രാന്‍ഡിന്റെയും മാനേജിങ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തറുടെ മകളാണ്. മാതാവ്: മുംതാസ് റാവുത്തര്‍. ഫാത്തിമ റാവുത്തര്‍ (മെഡിക്കല്‍ വിദ്യാര്‍ഥിനി, ബക്കിങാം സര്‍വകലാശാല), സാറ റാവുത്തര്‍ (ഷോയിഫാത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാര്‍ജ) എന്നിവര്‍ സഹോദരിമാരാണ്.