ആധാർ – പാൻ ബന്ധിപ്പിക്കാൻ ഡിസംബർ 31വരെ സമയം

    ന്യൂഡൽഹി: രാജ്യത്തെ ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാർ കാർഡും പെർമനന്റ് അക്കൗണ്ട് നന്പർ അഥവാ പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഡിസംബർ 31വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. നേരത്തേ, ക്ഷേമപദ്ധതികൾക്കായി ആധാർ കാർഡ് ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഡിസംബർ 31 വരെ നീട്ടിയിരുന്നു.

    ആധാർ – പാൻ എങ്ങനെ ബന്ധിപ്പിക്കാം

    1. ആദായ നികുതി വകുപ്പിന്റെ ഇ ഫില്ലിംഗ് പോർട്ടലായ www.incometaxindiaefiling.gov.in ലോഗിൻ ചെയ്യുക

    2. ആധാർ, പാൻ കാർഡുകളിലെ നന്പർ, കാർഡുകളിൽ രേഖപ്പെടുത്തിയത് പോലെ അപേക്ഷകന്റെ പേര്, കോഡ് തുടങ്ങിയവ രേഖപ്പെടുത്തിയ ശേഷം ലിങ്ക് ആധാർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നാൽ ആധാർ, പാൻ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകൾ ഒരേപോലെ ഉള്ളതായിരിക്കണം. സ്‌പെല്ലിംഗ് തെറ്റുകൾ പോലുള്ള തെറ്റുകളുണ്ടെങ്കിൽ ബന്ധിപ്പിക്കുന്നത് നടക്കില്ല. അങ്ങനെ വന്നാൽ ആധാർ കാർഡിലെ വിവരങ്ങൾ തിരുത്തിയതിന് ശേഷം മാത്രമേ ഈ പ്രക്രിയ നടക്കൂ.

    3. ഇത്രയും ആയാൽ നിങ്ങളുടെ പാൻ,ആധാർ കാർഡുകൾ വിജയകരമായി ബന്ധിപ്പിച്ചതായി സന്ദേശം ലഭിക്കും.