ഹാര്‍വ്വി ചുഴലിക്കാറ്റിന്റെ കെടുതികളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമായി ഫോമായുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വോളന്റിയേഴ്‌സ്

ഹ്യൂസ്റ്റണ്‍: ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ഹറിക്കേന്‍ ഹാര്‍വ്വി താണ്ഡവമാടിയ ശേഷമുള്ള അനന്തര ഫലകളുടെ ആതിയിലാണ് ഇന്ന് ഹ്യൂസ്റ്റണ്‍ നിവാസികള്‍. വെള്ളം താഴുന്നതോടെ വീടുകള്‍ ക്ലീന്‍ ചെയ്യുന്നതിന്നും, ഉണ്ടായ നാശ നഷ്ടങ്ങള്‍ നികത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനുമായി സാമ്പത്തിക സഹായത്തിനോടൊപ്പം തന്നെ ശാരീരികമായ / വോളന്റിയര്‍മാരുടെ സഹായവും ഇപ്പോള്‍ ആവശ്യമാണ്. ഇതുപോലുള്ള ദുരന്തങ്ങള്‍ക്ക് ശേഷം സാമൂഹ്യ വിരുദ്ധര്‍ കവര്‍ച്ചക്കിറങ്ങുന്നത് ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അതു പോലെ തന്നെ ഇന്ന് അമേരിക്കയുടെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഹാര്‍വ്വിഇരകള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്നുണ്ട്, പക്ഷെ എങ്ങനെ, എവിടെ എന്നറിയില്ല. ഇവിടെയാണ് ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ) പോലുള്ള ദേശീയ സംഘടനകളുടെ പ്രശക്തി വരുന്നത്.

ആഗസ്റ്റ് 30, ബുധനാഴ്ച്ച വൈകിട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒത്തു ചേര്‍ന്നു ഫോമാ നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും, ഹ്യൂസ്റ്റണിലെ ഫോമായുടെ ഏറ്റവും വലിയ അംഗ സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണുമായി ചേര്‍ന്നു, അവിടെ കമാന്‍ഡിംഗ് സെന്റര്‍ സ്ഥാപിക്കുകയും ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ (അറ്റ്‌ലാന്റ) ആര്‍.വി.പി. റെജി ചെറിയാന്റെ നേതൃത്വത്തില്‍ സതേണ്‍ റീജിയന്റെ ആര്‍.വി.പി ഹരി നമ്പൂതിരി, നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ തോമസ് മാത്യൂ (ബാബു മുല്ലശേരി), ജെയ്‌സണ്‍ വേണാട്ട് തുടങ്ങിയവരുമായി വോളന്റിയര്‍ ടീം രൂപികരിച്ചു വരുന്നു. ഇവരുമായി ബന്ധപ്പെട്ടാല്‍ വോളന്റിയര്‍മാര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതൊക്കെ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ട്. അതല്ല സാമ്പത്തിക സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ www.fomaa.net/donate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അമേരിക്കന്‍ സ്വപ്നവുമായി ഈ സ്വപ്ന ഭൂമിയിലേക്ക് കുടിയേറിയ നമ്മുടെ ഒരോരുത്തരുടേയും കടമയാണ് ഈ അവശ്യ ഘട്ടത്തില്‍ ഹ്യൂസ്റ്റണിനെ സഹായിക്കുകയെന്നത്. ഈ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ഹ്യൂസ്റ്റണിനെ നമ്മള്‍ക്ക് സഹായിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബെന്നി വാച്ചാച്ചിറ 847 322 1973
റെജി ചെറിയാന്‍ 404 425 4350
ഹരി നമ്പൂതിരി 956 243 1043