നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു : യാത്രക്കാര്‍ സുരക്ഷിതര്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനു ശേഷം ഓടയിലേക്ക് തെന്നിമാറി. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പാര്‍ക്കിങ്ങ് ബേയിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നിലത്തുമുട്ടി.

അബുദാബിയില്‍ നിന്നെത്തിയ വിമാനം പുലര്‍ച്ചെ 2.45നാണ് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് സമയത്ത് നല്‌ള മഴയുണ്ടായിരുന്നു. പാര്‍ക്കിങ്‌ബേയിേലക്ക് വരുന്നതിനിടെ ട്രാക്കില്‍നിന്ന് വിമാനം തെന്നിമാറി, പിന്‍ഭാഗത്തെ വീലുകള്‍ ഓടയില്‍ വീണു. രണ്ട് എന്‍ജിനുകളും നിലത്തുമുട്ടി. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കി.

ലഗേജ് സൂക്ഷിച്ച ഭാഗത്തെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ലഗേജില്‌ളാതെയാണ് ഭൂരിഭാഗം യാത്രക്കാരും മടങ്ങിയത്. ലഗേജുകള്‍ പിന്നീട് വീട്ടിലെത്തിച്ചു നല്‍കുമെന്ന്
അധികൃതര്‍ അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് എയര്‍ ഇന്ത്യയില്‍നിന്നും സിയാലില്‍ നിന്നും വിശദീകരണം ലഭ്യമായിട്ടില്‌ള. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവ
ിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് വിമാനസര്‍വീസുകള്‍ക്ക് തടസം നേരിട്ടിട്ടെലെ്‌ളന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.