പതിമൂന്നുകാരിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി

മാനഭംഗത്തെത്തുടർന്നു ഗർഭിണിയായ പതിമൂന്നുകാരിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. 31 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാണ് കോടതി നടപടി. ഗർഭഛിദ്രത്തിനു അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നു പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാൻ മെഡിക്കൽ ബോർഡിനോട് കോടതി ഉത്തരവിട്ടിരുന്നു.