2019ൽ നേതൃത്വം ഏറ്റെടുക്കുമെന്ന്​ രാഹുൽ ഗാന്ധി

ന്യഡൽഹി: 2019ൽ നടക്കുന്ന ലോക്​ സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി േനതൃത്വം ഏറ്റെടുക്കാൻ തയാറാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബെർക്കേലിയി​െല യൂണിവേഴ്​സിറ്റി ഒാഫ്​ കലിഫോർണിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ വാഴ്​ച ഇന്ത്യയിലുണ്ടെന്നത്​ യാഥാർഥ്യമാണെന്നും കോൺഗ്രസ്​ ഉപാധ്യക്ഷൻ പറഞ്ഞു. രാജ്യത്തി​െൻ പലയിടങ്ങളിലും കുടുംബ വാഴ്​ചയുണ്ട്​​. ഇന്ത്യയിൽ ഇ​െതാരു യാഥാർഥ്യമാണ്​​. രാഷ്​ട്രീയത്തി​െല കുടുംബ വാഴ്​ച എല്ലാ പാർട്ടികളിലും പ്രശ്​നം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ്​ യാദവ്​, എം.​െക സ്​റ്റാലിൻ, അഭിഷേക്​ ബച്ചൻ എന്നിവരെല്ലാം കുടുംബ വാഴ്​ചയു​െട തുടർച്ചയാണ്​. അനുരാഗ്​ താക്കൂറും അതെ. അതു​െകാണ്ട്​ ഇക്കാര്യം പറഞ്ഞ്​ ത​​​െൻറ പിറകെ മാത്രം കൂടരു​തെന്നും​ രാഹുൽ കൂട്ടിച്ചേർത്തു.

2012ൽ കോൺഗ്രസ്​ പാർട്ടി കുറച്ച്​ ധിക്കാരം കാട്ടിയെന്ന്​ രാഹുൽ സമ്മതിച്ചു. 2012ൽ കോൺഗ്രസിൽ അൽപം അഹങ്കാരം വളർന്നു. അവർ ജനങ്ങളുമായുള്ള നിരന്തര ബന്ധം അവസാനിപ്പിച്ചു. അതാണ്​ ഭരണം കൈവിടാനിടയാക്കിയതെന്നും​ രാഹുൽ വ്യക്​തമാക്കി. ത​​​െൻറ മുത്തശ്ശിയും പിതാവും ആക്രമണത്തിനിരയായാണ്​ മരിച്ചത്​. അതിനാൽ അക്രമ സംഭവങ്ങൾ തനിക്ക്​ മനസിലാകും. തനിക്കത്​ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ആർക്കാണ്​ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു. അഹിംസ എന്ന ആശയത്തിനു മാത്രമാണ്​ മനുഷ്യത്വത്തെ മുന്നോട്ടു നയിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാൻ സാധിക്കും. സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതി​​​െൻറ പേരിൽ പൗരൻമാർ മർദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതി​​​െൻറ പേരിൽ മുസ്‍ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നല്ല സംഭാഷണ ചാതുര്യമുണ്ടെന്ന്​ രാഹുൽ സമ്മതിച്ചു. അ​ദ്ദേഹത്തി​​​െൻറ സംഭാഷണം സൂക്ഷ്​മവും ഫലപ്രദവുമാണ്​. എന്നാൽ കൂടെ പ്രവർത്തിക്കുന്നരോട്​ അദ്ദേഹം അഭിപ്രായം അന്വേഷിക്കാറിെല്ലന്നും രാഹുൽ വ്യക്​തമാക്കി. ഇന്ന്​ പാർലമ​​െൻറിന്​ പ്രാധാന്യമില്ലാതായിരിക്കുന്നു. സഭക്ക്​ പുറത്ത്​, പ്രധാനമന്ത്രിയു​െട ഒാഫീസിനും മറ്റു മന്ത്രിമാർക്കുമാണ്​ ശക്​തിയുള്ളത്​. അധികാരം എം.പിമാരിലേക്ക്​ തിരി​െക കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.