ഫൊക്കാന ദേശീയ കൺവൻഷൻ: പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ന്യൂജേഴ്‌സിയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു .

ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിലെ വാലിഫോർജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫൊക്കാന കൺവൻഷൻന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി ന്യൂജേഴ്‌സിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചതായി കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു .
2018 ലെ കൺവൻഷൻ സുഗമമായി നടത്തുന്നതിനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനുമാണ് ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്നു ഫൊക്കാന കൺവൻഷൻ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ചെയർപേഴ്സൺ വിനീത നായർ പറഞ്ഞു.1107 St Georges Ave, Colonia NJ 07067 – ഇതാണ് ഓഫീസിന്റെ വിലാസം .

ഫൊക്കാനയുടെ നാഷണൽ കൺവൻഷൻ വൻ വിജയമാക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികൾ നേരത്തെ പ്രവർത്തിച്ചു തുടങ്ങുകയാണ്. അതിന്റെ ഭാഗമായി സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ ഫൊക്കാനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു, പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു. ഇതിനോടകം നിരവധി കൺവൻഷൻ കമ്മിറ്റികൾക്ക് രുപം നൽകിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ രെജിസ്ട്രേഷൻ കിക്കോഫുകൾ നടത്തി വരുന്നു. റീജിയനുകൾ ശക്തമാകുന്നു. അതിനായി ന്യൂജേഴ്‌സിയിൽ തുറന്ന ഫൊക്കാനയുടെ ഓഫീസിന്റെ പ്രവർത്തനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.