ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ് – അമലപോള്‍

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുകയാണോ? ധനൂഷുമായി അമല പ്രണയത്തിലാണോ? സോഷ്യല്‍മീഡിയയിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലും ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴിതാ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി.

ഇതൊക്കെ പത്രക്കാര്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ ജോഡിയായി വേലയില്ലാ പട്ടാധാരിയില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹം നിര്‍മ്മാതാവായ അമ്മാ കണക്കില്‍ അഭിനയിച്ചു. വേലയില്ലാ പട്ടാധാരി 2ലും അഭിനയിച്ചു. അഭിനയിക്കുമ്പോള്‍ നല്ല മോട്ടിവേഷന്‍ തരുന്നയാളാണ് അദ്ദേഹം. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ ഗോസിപ്പുകാര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’.

‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ നടിയാകുമെന്ന് കരുതിയതല്ല. ഒരാളെ പ്രേമിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ ചിന്തിച്ചിട്ടില്ല. അതിനു ശേഷം നടന്നതെല്ലാം അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല.’അമല വ്യക്തമാക്കി. ധനുഷ് കഠിനാദ്ധ്വാനിയാണ്. എന്ത് കാര്യം അദ്ദേഹം ചെയ്താലും അതിനോട് നീതി പുലര്‍ത്താറുണ്ടെന്നും അഭിനയിക്കുമ്പോള്‍ ശരിക്കും മോട്ടിവേഷനായിരിക്കുമെന്നും അമല പറയുന്നു. ചിത്രീകരണത്തിനിടെ ഞങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം ഉണ്ടാകാറുണ്ട്. ധനുഷ് എനിക്ക് പ്രിയപ്പെട്ട സുഹൃത്താണെന്നും നടി പറയുന്നു.

താന്‍ ചെന്നൈയില്‍ സെറ്റിലായിട്ടില്ല. ഷൂട്ടിംഗിനും മറ്റും പോവുമ്പോള്‍ സ്ഥിരമായി തമാസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുമെന്നും നടി പറയുന്നു. അല്ലാതെ തനിക്ക് ഇവിടെ വീടൊന്നും സ്വന്തമായി ഇല്ലെന്നും നടി പറയുന്നു. സംവിധായകന്‍ എ.എല്‍. വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭര്‍ത്താവ്. 2014 ജൂണ്‍ 12നാണ് ഇരുവരും വിവാഹിതരായത്. 2011ല്‍ ദൈവതിരുമകനില്‍ അഭിനയിക്കുമ്പോഴാണ് അമലയും വിജയും പ്രണയത്തിലായത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിജയ്.