ആണ്‍കുട്ടിയോട് സംസാരിച്ച 13-കാരിയെ മാതാപിതാക്കള്‍ കൊന്നു

ഹൈദരാബാദ്: ആണ്‍കുട്ടികളോട് ഇടപഴകി സംസാരിച്ചതിന് അച്ഛന്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചും ചുമരില്‍ മുഖം അടിച്ചും കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പിന്നീട് മൃതദേഹത്തിന് തീയിട്ടു.

തെലങ്കാന നല്‍ഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. മകള്‍ സ്‌കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് അച്ഛന്‍ നരസിംഹയെ ചൊടിപ്പിച്ചത്. മകള്‍ വീട്ടിലെത്തിയ ഉടന്‍ ഇതിന്റെ പേരി്ല്‍ നരസിംഹ മകളുടെ തല ചുമരിനോട് ചേര്‍ത്ത് അടിക്കുകയും കഴുത്തു ഞെരിക്കുകയുമായിരുന്നു. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കുന്നു എന്ന പറഞ്ഞായിരുന്നു മര്‍ദ്ദനം.

പിന്നീട് കുട്ടിയുടെ മൃതദേഹം ഭാര്യ ലിംഗമ്മയുടെ സഹായത്തോടെ നരസിംഹ തീയിടുകയായിരുന്നു. ശവസംസ്‌കാരത്തിന് എളുപ്പം തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.