66 മുടിയുള്ള പൈനാപ്പിള്‍

കോശിയുടെ പൈനാപ്പിള്‍ തോട്ടം അന്തര്‍ദേശീയ ശ്രദ്ധയിലേക്ക്

മംഗലാപുരം: മലയാളി കര്‍ഷകന്റെ ഉടുപ്പിയിലുള്ള കൈതച്ചക്കത്തോട്ടത്തില്‍ 66 മുടിയുള്ള പൈനാപ്പിള്‍. കര്‍ണാടകത്തിലെ ഉടുപ്പി ജില്ലയിലെ കോഴിക്കോട് സ്വദേശിയായ എം.സി. കോശിയുടെ പൈനാപ്പിള്‍ തോട്ടത്തിലാണ് വിശിഷ്ടമായ ഈ പൈനാപ്പിള്‍ വിളഞ്ഞത്.

pinapple01
കോശി 1985 മുതല്‍ ഉടുപ്പിയിലെ ഒരു കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഉടുപ്പിയിലെ ഷിര്‍വ ഗ്രാമത്തില്‍ 2010 മുതല്‍ മുഴുവന്‍ സമയ കൃഷിയിലേക്ക് കോശി ശ്രദ്ധ കേന്ദ്രീകരിച്ചു.
റബര്‍, തെങ്ങ്, കമുക് എന്നിവയായിരുന്നു തുടക്കത്തില്‍ കോശി കൃഷി ചെയ്തു തുടങ്ങിയത്. തുടക്കത്തില്‍ 15000 തൈകളാണ് തുടക്കത്തില്‍ നട്ടത്. മെച്ചപ്പെട്ട വരുമാനം ലഭിച്ചതോടെ കൃഷി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോശി.