തമിഴ് നടന്‍ ജയ് അറസ്റ്റില്‍

Actor Jai in Pugazh Tamil Movie Stills

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍. ജയ്‌യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന് മനസിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. താരത്തെയും കൂട്ടരെയും സ്വന്തം ജാമ്യത്തില്‍ വിട്ടു.

ജയ്‌ക്കൊപ്പം പ്രേംജി അമരനും മറ്റ് ചില നടന്മാരും ഉണ്ടായിരുന്നു. നുങ്കംപാക്കത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ രാത്രി 2 മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്നു.

അമിത വേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മീഡിയനില്‍ കാര്‍ ഇടിച്ച് നിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായെന്നും പൊലീസ് പറഞ്ഞു.