മഹിളാ മോര്‍ച്ച നേതാവിന്റെ ഫോണിലേക്ക് സംഘടന സെക്രട്ടറി അയച്ചത് അശ്ലീലദൃശ്യങ്ങളും സന്ദേശവും

ബിജെപിയെ പിടിച്ചുലച്ച് മറ്റൊരു ‘അവിഹിത വിവാദം’പുറത്ത്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ ബി.ജെ.പി മധ്യമേഖല സംഘടന സെക്രട്ടറിയെ ചുമതലകളില്‍ നിന്നു നീക്കം ചെയ്തു.

മഹിളാ മോര്‍ച്ച നേതാവിന് മൊബൈല്‍ ഫോണിലൂടെ അശ്‌ളീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഘടനാ സെക്രട്ടറി കാശിനാഥനെയാണ് സംഘടന ചുമതലകളില്‍ നിന്നും നീക്കം ചെയ്തത്.. പാലക്കാട് മുതല്‍ കോട്ടയം വരെ ജില്ലകളുടെ ചുമതലയുള്ള സംഘടന സെക്രട്ടറിയാണ് കാശിനാഥന്‍. കാശിനാഥന്‍ ഭാര്യക്ക് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചതായി മഹിള മോര്‍ച്ച നേതാവായ യുവതിയുടെ ഭര്‍ത്താവ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആര്‍.എസ്.എസ് നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു.
പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടപടി. മധ്യകേരളത്തിലെ ജില്ലകളുടെ ചുമതലക്കാരനായ ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാനാവാതെയാണ് മഹിള മോര്‍ച്ച നേതാവിന്റെ ഭര്‍ത്താവ് പരാതി നല്‍കിയത്.

മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ നടപടി നേരിട്ട നേതാവിനെതിരെ മൊഴി നല്‍കിയ സംഘടന സെക്രട്ടറിയാണ് കാശിനാഥന്‍. എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവുമാണ് കാശിനാഥന്‍. ഇയാളുടെ ശല്ല്യം സഹിക്കാതായതോടെ ടൂര്‍ ടാക്‌സി ്രൈഡവറായ ഭര്‍ത്താവ് പരാതി നല്‍കിയത്. മൊബൈല്‍ ആപ്പ് വഴിയാണ് അശ്‌ളീല സന്ദേശങ്ങള്‍ അയച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കരയിലെ വീട്ടിലേക്കു മാറ്റി. തുടര്‍ന്ന് നേതൃത്വത്തിലെ ചിലരും യുവതിയുടെ ഭര്‍ത്താവുമായി കശപിശയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
വി മുരളീധരന്‍ പക്ഷത്ത് അടുത്ത കാലം വരെ സജീവമായി നിന്നയാളാണ് നടപടി നേരിട്ട നേതാവ്. മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പില്‍ ഇയാള്‍ മുരളിപക്ഷത്തെ പ്രമുഖനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടിയെടുത്തത്. ഇതിനു പിന്നാലെയാണ് അവിഹിത വിവാദം പൊന്തിവന്നത്. മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് സംഘടനാ സെക്രട്ടറിയോട് അടുപ്പമുള്ളവര്‍ പറയുന്നത്.
യുവനേതാവിനെതിരെ മഹിളാ മോര്‍ച്ചാ നേതാവായ യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടപടി.