യാത്രാ വിലക്ക് നീട്ടി യു.എസ്; ഉത്തര കൊറിയ അടക്കം എട്ടു രാജ്യങ്ങള്‍ക്ക് വിലക്ക്

വാഷിംഗ്ടണ്‍: ഉത്തര കൊറിയയ്ക്കടക്കം എട്ടു രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി വീണ്ടും അമേരിക്ക. വെനസ്വല, ചാഡ് എന്നീ രാജ്യങ്ങള്‍ക്കെതിരെയും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിബിയ, ഇറാന്‍, സൊമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കും വിലക്ക് തുടരും. അതേസമയം, സുഡാനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിറിയ പോലെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനിശ്ചിതകാലത്തേക്കാണ് വിസ അടക്കമുള്ള കാര്യങ്ങളില്‍ വിലക്ക് നല്‍കിയിരിക്കുന്നത്. വെനസ്വേലയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുടിയേറ്റ ഇതര വീസകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇത് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് ബാധകമാക്കിയിരിക്കുന്നത്. വിലക്ക് സംബന്ധിച്ച വിജ്ഞാപനം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ് ഞായറാഴ്ച പുറപ്പെടുവിച്ചത്.

അമേരിക്കയെ സുരക്ഷിതമാക്കുകയാണ് തന്റെ മുന്‍ഗണനാവിഷയമെന്ന് ട്രംപ് പറയുന്നു. ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയവയില്‍ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇത് തികച്ചും ‘മുസ്ലീം വിലക്ക്’ ആണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.