നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നതായി പോലീസ്

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നു. ഇതിന്‍റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.

കേസിലെ ഒരു നിർണായക സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടന്നു. സിനിമാ മേഖലയിൽനിന്നുള്ളവരാണ് ഇതിനു പിന്നിലെന്നുമാണ് പോലീസിന്‍റെ കണ്ടെത്തൽ. ഇന്ന് പ്രോസിക്യൂഷന്‍റെ മറുവാദം നടക്കും. ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റെ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു.