സരിത തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചു

    സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായർ മുഖ്യമന്ത്രിയുടെ ഓഫിസിനെ ദുരുപയോഗം ചെയ്തതായി സോളാർ കമ്മീഷൻ എസ് ശിവരാജന്റെ കണ്ടെത്തൽ. ഇത് തടയാനുള്ള ഉത്തരവാദിത്തം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല. ആളുകളുടെ കയ്യിൽ നിന്നു പണം തട്ടുന്നതിനു സരിത മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചു. ഓഫീസിലെ സ്റ്റാഫ്‌ അംഗങ്ങളുമായി സരിതക്കു ബന്ധമുണ്ടായിരുന്നു.

    സോളാർ കേസ് അന്വേഷിച്ച സംഘത്തിനെതിരെയും വിമർശനമുണ്ട്. കേസ് ശരിയായി അന്വേഷിച്ചില്ല. ഡിജിപി റാങ്കിൽ ഉള്ള ഒരു ഉദ്യോഗസ്ഥനെതിരെയും പരാമർശമുള്ളതായി അറിയുന്നു.

    ഈ റിപ്പോർട്ട്‌ മന്ത്രിസഭ പരിഗണിച്ചു തള്ളുകയോ കൊള്ളുകയോ ചെയ്യാം. റിപ്പോർട്ടിന്മേൽ മന്ത്രിസഭയുടെ ശുപാർശ രേഖപ്പെടുത്തി നിയമസഭയിൽ വക്കണം.