സോലോ ഒക്ടോബർ അഞ്ചിന്

ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കുന്ന സോലോയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. കുഞ്ഞിക്കയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിന് തീയേറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലുമായി ഒരേ സമയത്താണ് ചിത്രം ഇറങ്ങുക. മലയാളത്തിൽ 2.34 മണിക്കൂറും തമിഴിൽ 2.32 മണിക്കൂറുമാണ് ചിത്രത്തിന്റെ ദൈർഘ്യം.

ശിവ, രുദ്ര, ശേഖർ, ത്രിലോക് എന്നീ നാല് വ്യത്യസ്‌ത കഥാപാത്രങ്ങളായാണ് ദുൽഖർ എത്തുക. ചിത്രത്തിൽ നാല് നായികമാരും എട്ട് സംഗീത സംവിധായകരും ഉണ്ട്. ബോളിവുഡ് ചിത്രം വസീറിന് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന സിനിമയാണ് സോലോ.

നാല് നായികമാരെയും എട്ട് സംഗീത സംവിധായകരെയും അണി നിരത്തി ബിജോയ് നന്പ്യാര്‍ ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. പഞ്ചഭൂതം എന്ന സങ്കല്‍പ്പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക.

മലയാളത്തിലും തമിഴിലുമായി ഒരേസമയമാണ് ചിത്രം ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും എന്ന കാര്യത്തില്‍ സംളയമില്ല. രുദ്രാ എന്ന പേരിലാണ് ഒരു കഥാപാത്രം. മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

കലി എന്ന ചിത്രത്തിന് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കുന്ന ദുല്‍ഖര്‍ ചിത്രവുമാണ് സോലോ. ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും അബാം ഫിലിംസും ചേര്‍ന്നാണ് സോലോ നിര്‍മ്മിച്ചിരിക്കുന്നത്.