സാ‍യി ഇനി ധനുഷിന്‍റെ നായിക

പ്രേ​മം, ക​ലി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും, ഫി​ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും അ​ഭി​ന​യി​ച്ച സാ​യി ഇ​പ്പോൾ സൂ​പ്പ​ർ നാ​യി​ക​യായി മാറിയിരിക്കുകയാ​ണ്. തമിഴിൽ എ.എൽ. വിജയ് ഒരുക്കുന്ന കരു എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് സായി ഇപ്പോൾ. ഇതിനിടെ, ധനുഷിന്‍റെ നായികയായി സായി എത്തുന്നുവെന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത.

ധ​നു​ഷി​നെ​യും കാ​ജ​ൽ അ​ഗ​ർ​വാ​ളി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബാ​ലാ​ജി മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത് 2015 ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​മാ​ണ് മാ​രി. ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്ത് സാ​യി നാ​യി​ക​യാ​യെ​ത്തു​ന്നു എ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത. സംവിധായകൻ തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.

ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്ന​താ​യ വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​ന്നാ​ൽ നാ​യി​ക ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. നാ​യി​ക​യ്ക്കാ​യു​ള്ള തി​ര​ച്ചി​ലി​ലാ​യി​രു​ന്നു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. വ​ള​രെ അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള നാ​യി​കാ വേ​ഷ​മാ​ണെ​ന്നും അ​ത്ര​യും എ​ന​ർ​ജി​യും ക​ഴി​വു​മു​ള്ള നാ​യി​ക​യെ​യാ​ണ് തി​ര​ഞ്ഞ​ത് എ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. ക​ഥ കേ​ട്ട് സാ​യി പ​ല്ല​വി​ക്ക് ത​ന്‍റെ ക​ഥാ​പാ​ത്രം ഇ​ഷ്ട​മാ​യി എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. ധനുഷിന്‍റെ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

നാ​യി​ക​യും റെ​ഡി​യാ​യ​തോ​ടെ ന​വം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണു വി​വ​രം. സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ വ​ള​രെ സെ​ല​ക്ടീ​വാ​ണ് സാ​യി പ​ല്ല​വി. സി​നി​മ​യെ​ക്കാ​ൾ ന​ടി പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ത​ന്‍റെ മെ​ഡി​ക്ക​ൽ ഫീ​ൽ​ഡി​നാ​ണ്. നൃ​ത്ത​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്.