രണ്ടു കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥി അറസ്റ്റില്‍; കഞ്ചാവ് സ്‌കൂള്‍ ബാഗിലാക്കി കൊടുത്ത് വിട്ടത് സ്വന്തം അമ്മ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: രണ്ടു കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥി അറസ്റ്റില്‍. കഞ്ചാവ് സ്‌കൂളഴ്# ബാഗിലാക്കി കൊടുത്ത് വിട്ടത് സ്വന്തം മാതാവ്. അമ്മയുടെ നിര്‍ദേശപ്രകാരം മാതാവ് കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തു നില്‍ക്കുമ്പോഴാണ് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടിയത്.

പൂവാര്‍ മേലെ കൊട്ടാരക്കുന്ന് വീട്ടില്‍ ഷിബിന്‍ (17) ആണ് അറസ്റ്റിലായത്. അമ്മ മിനി ഒളിവിലാണ്. ഷിബിനെ കുടുക്കാന്‍ അമ്മയുടെ ശത്രുക്കള്‍ കൃത്യമായി രഹസ്യ വിവരം പോലീസിന് കൈമാറി. സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് നിറച്ച ഒരാള്‍ പൂവാറിലേക്ക് വരുന്ന വരുന്ന വിവരം സിഐ സുരേഷിന് നേരത്തെ ലഭിച്ചിരുന്നു. സിഐ യുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന ഷിബിന്റെ ബാഗില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ പതിനയ്യായിരത്തോളം രൂപ വിലയുള്ള കഞ്ചാവിന് ഇവിടെ അന്‍പതിനായിരം വരെയാണ് വില. വന്‍ ലാഭം പ്രതീക്ഷിച്ച് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് ഇത്രയും കൂടുതല്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ തേടി വീട്ടില്‍ എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.