ഹൃദ്രോഗിയായ കുഞ്ഞുമായി അമ്മ കുളത്തിൽ എടുത്തു ചാടി; കാസർഗോഡ് യുവതിക്കും കുഞ്ഞിനും ദാരുണ മരണം

കാസർകോട്: കുഞ്ഞിനെയും കൊണ്ട് അമ്മ കുളത്തിൽ ചാടി മരിച്ചനിലയിൽ. പുത്തിഗെയിലാണ് സംഭവം. പുത്തിഗെ ബാരെട്ടുവിലെ പത്മനാഭന്റെ ഭാര്യ ശ്രുതി (28), മകൻ ഏഴു മാസം പ്രായമായ ആയുഷ് എന്നിവരെയാണു വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് ഹൃദ്രോഗമുണ്ടായിരുന്നു. ഇതിന്റെ വേദനയിലാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ പുലർച്ചെ ശ്രുതിയെയും മകനെയും കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ആയുഷിന് മംഗളൂരുവിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അസുഖം ഭേദമാകാത്ത വിഷമത്തിൽ കഴിഞ്ഞദിവസം രാത്രി കുട്ടിയേയുമെടുത്ത് കുളത്തിൽ ചാടിയതാകാമെന്നാണ് നിഗമനം.