മദ്യപിച്ചു ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​കനു സംഭവിച്ചത്

കാ​ണ്‍​പു​ർ: മദ്യപിച്ചു ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​നെ കാ​മ​റ കുടുക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് അടിച്ചു പൂസായ അധ്യാപകൻ ക്ലാ​സെ​ടു​ക്കാ​നായി എത്തിയത്. അമിത മദ്യ ലഹരിയാലായിരുന്നു അ​ധ്യാ​പ​കന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ​ പുറത്തായതാടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. നി​വേ​ദ ഗ്രാ​മ​ത്തി​ലെ ബി​ൽ​ഹോ​റി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഹെ​ഡ് ടീ​ച്ച​റാ​ണ് മദ്യപിച്ച് ക്ലാസ് എടുക്കാൻ എത്തിയത്.

ക്ലാസിലെ കു​ട്ടി​ക​ൾ അ​ധ്യാ​പ​കനു ഒപ്പം കൂ​ടി​നി​ന്ന് ബഹളം വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അ​ധ്യാ​പ​ക​നെ കു​ട്ടി​ക​ൾ ക​ളി​യാ​ക്കു​ന്ന​തും വീ​ഡി​യോയിലുണ്ട്. എ​എ​ൻ​ഐ വാ​ർ​ത്താ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വ്യാ​പ​ക​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വെെറാലായി.