ഇനി മറ്റാര്‍ക്കും ഈ ഗതി വരാതിരിക്കാന്‍ അവര്‍ വെളിപ്പെടുത്തുന്നു; സോഷ്യല്‍മീഡിയയില്‍ തരംഗമായി #Metoo

ലൈംഗിക അതി​ക്ര​മ​ത്തി​ന് ഇ​ര​ക​ളാ​യ​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ​ല്ല മ​റി​ച്ച് അ​തി​ജീ​വ​ന​ത്തി​ന് ധൈ​ര്യം കാ​ണി​ച്ച​വ​രു​ടെ ച​ങ്കൂ​റ്റ​ത്തോ​ടെ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​യി മാ​റു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മീ ​റ്റൂ ഹാ​ഷ്ടാ​ഗ് എ​ന്ന ന​വ​മാ​ധ്യ​മ വിപ്ലവം. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന പ്ര​തി​രോ​ധ​ത്തി​ന്‍റെ പു​തി​യ ശ​ബ്ദ​മാ​ണ് ‘മീ ​റ്റൂ’എ​ന്ന ഹാ​ഷ്ടാ​ഗ് കാ​മ്പയിന്‍.

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ലൈംഗിക അ​രാ​ജ​ക​ത്വ​ങ്ങ​ളു​ടെ തീ​വ്ര​ത എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ത് പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ക, ശ​ബ്ദി​ക്കാ​നാ​കാ​തെ ഭ​യ​ന്ന് ഒ​ളി​ക്കു​ന്ന​വ​രോ​ട് പ്ര​തി​രോ​ധി​ക്കൂ എ​ന്ന ഉ​റ​ക്കെ പ​റ​യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കാമ്പയിന്‍ ആ​രം​ഭി​ച്ച​ത്. ഹോ​ളി​വു​ഡി​ൽ ആ​രം​ഭി​ച്ച ഈ ​ക്യാമ്പയിന്‍െറ ഓ​ള​ങ്ങ​ൾ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും അ​ല​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

നോ​ട്ടം കൊ​ണ്ടോ,സ്പ​ർ​ശം കൊ​ണ്ടോ ഒ​രി​ക്ക​ലെ​ങ്കി​ലും ലൈ​ഗിം​ക അ​രാ​ജ​ക​ത്വ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള അ​ഭി​ന​യ​ത്രി​ക​ൾ, എ​ഴു​ത്തു​കാ​രി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, വി​ദ്യാ​ർ​ഥി​നി​ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ള്ള ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ മീ ​റ്റൂ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ൽ കു​റി​ക്കു​ക​യാ​ണ്. മ​ന​സി​നെ മു​റി​വേ​ൽ​പി​ച്ച​തും തു​റ​ന്ന് പ​റ​യാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ പ​ല​രും വി​ശ​ദ​മാ​യി തു​റ​ന്നെ​ഴു​താ​ൻ തു​ട​ങ്ങി. ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വൈ​റ​ലാ​യി ക​ഴി​ഞ്ഞ ഈ ​കാ​ന്പയ്നിന്‍റെ തു​ട​ക്കം അ​മേ​രി​ക്ക​ൻ സി​നി​മാ നി​ർമാ​താ​വ് ഹാ​ർ​വി വെ​യ്സ്റ്റ​ന് എ​തി​രാ​യു​ള്ള ഹോ​ളി​വു​ഡ് ന​ടി​മാ​രു​ടെ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ടി അ​ലീ​ന മി​ലാ​നോ​യു​ടെ ട്വീ​റ്റാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം.

‘ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​വു​ക​യോ ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത എ​ല്ലാ സ്ത്രീ​ക​ളും മീ ​റ്റൂ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ്റ്റാ​റ്റ​സ് ഇ​ട്ടാ​ൽ വി​ഷ​യ​ത്തി​ന്‍റെ ആ​ഴ​വും ഭീ​ക​ര​ത​യും സ​മൂ​ഹ​ത്തി​ന് എ​ളു​പ്പ​ത്തി​ൽ ബോ​ധ്യ​പ്പെ​ടും​’ എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ട്വീ​റ്റ്. തു​ട​ർ​ന്ന്പ​തി​നാ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​വ​രു​ടെ ട്വീ​റ്റ​റി​ന് മ​റു​പ​ടി ന​ൽ​കു​ക​യും അ​തി​ലേ​റെ പേ​ർ ഫേ​സ്ബു​ക്ക്, ട്വീ​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്ട്സ്ആ​പ്പ് സ്റ്റാ​റ്റ​സ് തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കാ​ന്പയ്ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും സ​ജി​ത മ​ഠ​ത്തി​ൽ, പാ​ർ​വ്വ​തി, റി​മ ക​ല്ലി​ങ്ക​ൽ തു​ട​ങ്ങി​യ മ​ല​യാ​ള ന​ടി​മാ​ർ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​ശ​സ്ത​ർ തു​ട​ങ്ങി​യ​വ​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലും ട്വീ​റ്റ​റി​ലും കു​റി​ച്ചു.

അതേസമയം തുറന്നെഴുതിയ ചിലർക്ക് മോശം പരാമർശങ്ങളെ നേരിടേണ്ടി വന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ തെറ്റു തുറന്നു പറയേണ്ടായിരുന്നു എന്ന് പശ്ചാത്തപിച്ചവരുമുണ്ട്. ബാ​ല്യ​കാ​ല​ത്തി​ലെ നി​റം മ​ങ്ങി​യ ഏ​ടു​ക​ളും ജീ​വി​താ​വ​സാ​നം വ​രെ നീ​റി പു​ക​യു​ന്ന ഓ​ർ​മ​ക​ളു​മാ​ണ് പ​ല​രും മീ ​റ്റൂ ഹാ​ഷ്ടാ​ഗി​ൽ പ​ങ്ക് വയ്ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ. ഭയമല്ല വേ​ണ്ട​തെ​ന്നും യാ​ഥാ​ർ​ഥ്യ​ത്തെ അം​ഗീ​ക​രി​ച്ച് ഇ​നി​യാ​ർ​ക്കും ആ ​ഗ​തി വ​രാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പൊ​യ്മു​ഖ​ത്തോ​ടെ ജീ​വി​ക്കു​ന്ന ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖം​മൂ​ടി വ​ലി​ച്ചു​കീ​റാ​ൻ സ​ധൈ​ര്യം മു​ന്നോ​ട്ട് വ​രി​ക​യാ​ണ് വേ​ണ്ട​തെ​ന്നും മീ ​റ്റൂ ഹാ​ഷ്ടാ​ഗ് കാ​ന്പെ​യ്ൻ ആ​ഹ്വാ​നം ചെ​യ്യു​ന്നു. അതേസമയം വ്യക്തിവൈരാഗ്യം തീർക്കാനും നിരപരാധികളെ ക്രൂശിക്കാനും ഇതു വഴിയൊരുക്കുമോ എന്നും ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.