മമ്മൂട്ടിക്ക് എങ്ങനെയാണിത്ര സൗന്ദര്യം? രഹസ്യം തേടി തമിഴ്, തെലുങ്ക് താരങ്ങള്‍ 

തിരുവനന്തപുരം: അറുപത്തഞ്ചിലും നാല്‍പ്പതുകാരനെ പോലെ ഇരിക്കുക, 35കാരനായി അഭിനയിക്കുക. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പ്രേക്ഷകരുടെയും ആരാധകരുടെയും മാത്രമല്ല താരങ്ങളുടെയും ചര്‍ച്ചാ വിഷയമാണ്. മലയാളത്തില്‍ നിന്ന് തമിഴില്‍ അഭിനയിക്കാന്‍ എത്തുന്നവരോടും മമ്മൂട്ടിയുമായി അടുത്ത് ബന്ധം ഉള്ളവരോടും തമിഴ് , തെലുങ്ക് താരങ്ങള്‍ അന്വേഷിക്കും മമ്മൂട്ടി എന്തൊക്കെയാണ് കഴിക്കുന്നത്, അദ്ദേഹത്തിന്റെ വ്യായാമ ശീലങ്ങള്‍ എന്തൊക്കെയാണ്. എന്നാല്‍ പലര്‍ക്കും ഇതിന് വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയില്ല.
നടി ലിസിക്ക് മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം ഉണ്ടെന്ന് മനസിലാക്കിയ പല താരങ്ങളും ലിസി വഴിയും ഇക്കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്. ലിസിക്കും എല്ലാ കാര്യങ്ങള്‍ അറിയില്ല. മമ്മൂട്ടി ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ വയര്‍ നിറച്ച് ആഹാരം കഴിക്കൂ എന്ന് ലിസിക്കറിയാം. പിന്നെ പാല് പിഴിഞ്ഞ് കളഞ്ഞ ശേഷമുള്ള തേങ്ങാ പീരകൊണ്ടാണ് മമ്മൂട്ടി കഴിക്കുന്ന കറികള്‍ വയ്ക്കുന്നത്, പ്രത്യേകിച്ച് മീന്‍ വിഭവങ്ങള്‍ വയ്ക്കുന്നത്. മമ്മൂട്ടി എറണാകുളത്തും ചെന്നൈയിലും ഉള്ളപ്പോള്‍ ഭാര്യ സുല്‍ഫിത്ത് വിഭവങ്ങള്‍ ഉണ്ടാക്കി ലൊക്കേഷനില്‍ എത്തിച്ചു കൊടുക്കും.
മീനാണ് കൂടുതലും കഴിക്കുന്നത്. അതും പല തരത്തിലുള്ളത്. മീനില്‍ പ്രോട്ടീന്‍ കൂടുതലാണ്. രാവിലെ പുട്ടാണ് കഴിക്കുന്നത്. ഓട്‌സ് പുട്ട് അല്ലെങ്കില്‍ ചമ്പാവ്. രാത്രി പുട്ടും മീന്‍കറിയും കഴിക്കാറുണ്ട്. മിക്കവാറും കൂടെ അഭിനയിക്കുന്ന ഒന്നോ രണ്ടോ താരങ്ങളെയും ചിലപ്പോ രാത്രി ഭക്ഷണത്തിന് ഒപ്പം കൂട്ടും. പാഷാണം ഷാജി മമ്മൂട്ടി നല്ല പുഴമീന്‍ കൊണ്ട് കൊടുന്നുണ്ട്. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് പറഞ്ഞത്. മമ്മൂട്ടിക്ക് വീട്ടില്‍ മിന്‍ എത്തിച്ച് കൊടുക്കാന്‍ കൊച്ചിയല്‍ പ്രത്യേകം ആളുകളുണ്ട്.