ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ബിനീഷ് കോടിയേരി, സന്ധ്യ ഐ.പി.എസ്, മഞ്ജുവാര്യര്‍, ശ്രീകുമാര്‍ മേനോന്‍…. പുതിയ അടവുകളുമായി പ്രതി ദിലീപ് കോടതിയിലേക്ക്‌

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി,, മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ, ബി സന്ധ്യ എന്നിവർക്കെതിരെ കോടതിയെ സമീപിക്കാൻ ദിലീപ് ഒരുങ്ങുന്നു. ആദ്യം ഡിജിപിയെ സമീപിക്കാനാണ് ആലോചിച്ചതെങ്കിലും അതുകൊണ്ട് ഫലമില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം.

നിരപരാധിയായ തന്നെ കള്ള കേസിൽ കുരുക്കിയെന്നാണ് ആരോപണം. എന്നാൽ എല്ലാ പഴുതും അടച്ചുള്ള കുറ്റപത്രം പോലീസ് തയ്യാറാക്കിയ പശ്ചാത്തലത്തിൽ ദിലീപിന്റെ നീക്കങ്ങൾ ഫലം ചെയ്യില്ല. നിയമപരമായ നീക്കങ്ങൾക്കൊപ്പം രാജ്യത്തെ പ്രധാനക്ഷേത്രങ്ങളിൽ ദിലീപ് വഴിപാടുകളും നേർന്നിട്ടുണ്ട്.

പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കണമെന്നും തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാനാണ് ദിലീപിന്റെ നീക്കം. ബിനീഷ് കോടിയേരി സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് തന്നെ ജയിലിൽ അടപ്പിച്ചതെന്ന് ദിലീപ് വാദിക്കുന്നു. ശ്രീകുമാർ മേനോനും ഒരു നടിയുമായുള്ള ബന്ധം തനിക്ക് വിനയായി.

താനുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നടിയുടെ വൈരാഗ്യമാണ് കേസിലേക്ക് നയിച്ചതെന്ന് ദിലീപ് വാദിക്കും. തന്റെ സിനിമാഭാവി തകർക്കുകയാണ് ലക്ഷ്യം. തന്റെ സിനിമ വിജയിച്ചതിന്റെ വാശി തീർക്കാനാണ് തന്നെ ഒന്നാം പ്രതിയാക്കുന്നത്. സിനിമാ താരവും ബി.സന്ധ്യയും തമ്മിലുള്ള അടുത്ത ബന്ധം അന്വേഷണത്തെ വഴിതെറ്റിച്ചിട്ടുണ്ട്.

പോലീസ് കള്ളക്കേസ് മെനയുന്നു എന്നതാണ് പ്രധാന വാദം. സർക്കാരിന്റെ ഇമേജ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കേസ് കുരുക്കിയത്. പുതിയൊരു ടീം കേസ് അന്വേഷിക്കണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുമെന്ന് ദിലീപ് കരുതുന്നു. നിരവധി സിനിമകളിൽ ബി.സന്ധ്യ നടി മഞ്ജുവാര്യരുടെ വഴി കാട്ടിയായിരുന്നു എന്നും ദിലീപ് ആരോപിക്കുന്നു.

സംഭവത്തിൽ വേറെ പ്രതികൾ ഉണ്ടെന്നാണ് ദിലീപിന്റെ വാദം. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെങ്കിൽ തന്നെ വിശ്വാസത്തിലെടുക്കണമെന്ന് ദിലീപ് വാദിക്കുന്നു. അതിന് മുൻവിധിയില്ലാത്ത അന്വേഷണം വേണമെന്നും ദിലീപ് പറയുന്നു. കോടതിയെ സമീപിക്കേണ്ട ഒരുക്കങ്ങൾ പൂർത്തിയാ യി കഴിഞ്ഞു. അതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള കളികളും ഒരു ഭാഗത്തിലൂടെ നടക്കുന്നുണ്ട്. കെ. രാമൻപിള്ളയായിരിക്കും ദിലീപിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക.