ഇബ്ലീസില്‍ ആസിഫിന് നായിക മഡോണ

‘അ​ഡ്വ​ഞ്ചേ​ഴ്സ് ഒ​ഫ് ഓ​മ​ന​ക്കു​ട്ടന്‍’ സിനിമയുടെ സം​വി​ധാ​യ​ക​നാ​ണ് രോ​ഹി​ത് വി. എ​സ്. ആ​സി​ഫ് അ​ലി​യും ഭാ​വ​ന​യും ഒ​രു​മി​ച്ച ആദ്യ ചി​ത്ര​ത്തി​ന് ശേ​ഷം രോ​ഹി​ത് ദീ​പാ​വ​ലി ദി​ന​ത്തില്‍ പു​തിയ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങള്‍ പ​ങ്കു​വ​ച്ചു. ‘​ഇ​ബി​ലീ​സ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തില്‍ ആ​സി​ഫ് അ​ലി​യാ​ണ് നാ​യ​കന്‍. മ​ഡോണ സെ​ബാ​സ്റ്റ്യന്‍ നാ​യി​ക​യാ​യി എ​ത്തു​ന്നു.

സി​ദ്ദി​ഖ്, ലാല്‍ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങള്‍. ‘​ഓ​മ​ന​ക്കു​ട്ട​’​ന്റെ തി​ര​ക്കഥ ഒ​രു​ക്കിയ സ​മീര്‍ അ​ബ്ദുള്‍ ത​ന്നെ​യാ​ണ് ‘​ഇ​ബി​ലീ​സി​’​ന്റെ തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്. കൂ​ടു​തല്‍ വി​ശേ​ഷ​ങ്ങള്‍ വ​ഴി​യേ അ​റി​യി​ക്കാ​മെ​ന്നാ​ണ് സം​വി​ധാ​യ​കന്‍ പ​റ​യു​ന്ന​ത്.

നി​ല​വില്‍ കാ​റ്റ് എ​ന്ന ചി​ത്ര​മാ​ണ് ആ​സി​ഫി​ന്റേ​താ​യി റി​ലീ​സാ​യി​രി​ക്കു​ന്ന​ത്. മൃ​ദുല്‍ നാ​യ​രു​ടെ ബി.​ടെ​ക്കാ​ണ് ആ​സി​ഫി​ന്റേ​താ​യി അ​ണി​യ​റ​യില്‍ ഒ​രു​ങ്ങു​ന്ന മ​റ്റൊ​രു ചി​ത്രം. ധ​നു​ഷി​നൊ​പ്പം മാ​രി 2ല്‍ അ​ഭി​ന​യി​ക്കു​ക​യാ​ണ് മ​ഡോണ സെ​ബാ​സ്റ്റ്യന്‍. ആ​സി​ഫി​നൊ​പ്പം ആ​ദ്യ​മാ​യാ​ണ് മ​ഡോണ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.