ജിദ്ദയിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു

ജിദ്ദ- മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസൽ- ഷംസീറ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിമാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിൽ അസ്വസ്ഥത കണ്ടതിനെ തുടർന്ന് ഷറഫിയയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാത്രി റുവൈസ് ഖബർസ്ഥാനിൽ മൃതദേഹം മറവുചെയ്തു.