താല്‍കാലിക വിസ ചട്ടങ്ങള്‍ പുതുക്കുന്നത് കാര്‍ശനമാക്കി അമേരിക്ക

വാഷിംഗ്‌ടണ്‍: എച്ച് വണ്‍ ബി, എല്‍ 1 പോലുള്ള താല്‍കാലിക വിസ ചട്ടങ്ങള്‍ പുതുക്കുന്നത് കാര്‍ശനമാക്കി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ആണ് വിസ നയം തിരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്‌. ഇന്ത്യന്‍ തോഴിലന്വേഷകരെ സാരമായി ഇത് ബാധിക്കും.

വിസ ലഭിക്കാനുള്ള അതേ മാനണഡo തന്നെയായിരുന്നു പുതുക്കാനും. എന്നാല്‍, ഇനി മുതല്‍ ഓരോ തവണ പുതുക്കുമ്പോഴും വിസയ്ക്ക് അര്‍ഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കമ്പനിയുടെതാകും. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് താത്കാലിക വിസകളാണ്. ഇതോടെ പുതിയ അപേക്ഷയില്‍ അമേരിക്കയില്‍ തങ്ങുന്ന മറ്റ് ഇന്ത്യക്കാരും ആശങ്കയിലാണ്. നിലവില്‍ വിസയുള്ളവര്‍ക്കും പുതിയ വ്യവസ്ഥ തിരിച്ചടിയാകുമെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വില്യം സ്റ്റോക്ക്‌ പറഞ്ഞു.